ഇത് ഇന്ത്യക്കാരുടെ ചായയല്ല ! മക്കളെ ചായ ഉണ്ടാക്കാന്‍ പഠിപ്പിച്ച് പുലിവാലു പിടിച്ച് ഇന്തോ-അമേരിക്കന്‍ ഡോക്ടര്‍;വീഡിയോ വൈറല്‍…

വിദേശികള്‍ ബിയറും വൈനും കഴിക്കുന്നതു പോലെ ഇന്ത്യക്കാരുടെ ദേശീയ പാനീയമാണ് ചായ. ദിവസം കുറഞ്ഞത് രണ്ടുനേരമെങ്കിലും നല്ല കടുപ്പമുള്ള ചായ കുടിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും.

പാല്‍ ഒഴിച്ചെടുക്കുന്ന ചായ ആയാലും കട്ടന്‍ ചായ ആയാലും പലര്‍ക്കും കടുപ്പം നിര്‍ബന്ധമാണ്.

എന്നാല്‍ ഇപ്പോള്‍ ഒരു ചായ ഉണ്ടാക്കലിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മകളെ ചായ ഉണ്ടാക്കാന്‍ പഠിപ്പിച്ച് പുലിവാല്‍ പിടിച്ചിരിക്കുകയാണ് ഇന്ത്യന്‍ വംശജനും ടെലിവിഷന്‍ അവതാരകനും അമേരിക്കയില്‍ ന്യൂറോസര്‍ജനുമായി പ്രവര്‍ത്തിക്കുന്ന ഡോ. സഞ്ജയ് ഗുപ്ത.

തന്റെ അമ്മ തന്നെ ഉണ്ടാക്കാന്‍ പഠിപ്പിച്ച ചായയാണ് മക്കളെയും പഠിപ്പിക്കുന്നതെന്നാണ് വീഡിയോയില്‍ സഞ്ജയ് പറയുന്നത്.

അമ്മ ഉപയോഗിച്ചുകൊണ്ടിരുന്ന കപ്പുകളാണ് ചായ കുടിക്കാന്‍ വേണ്ടി വീഡിയോയില്‍ കാണുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

എന്നാല്‍, ടീ ബാഗ് ഉപയോഗിച്ച് ചായ ഉണ്ടാക്കുന്നത് കണ്ടതോടെ ഇന്ത്യക്കാരായ ചായപ്രേമികള്‍ക്ക് അതത്ര ഇഷ്ടപ്പെട്ടില്ല.

ലൂസ് ആയി കിട്ടുന്ന ചായപ്പൊടിയാണ് സാധാരണ ഇന്ത്യക്കാര്‍ ചായ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നതെന്ന് ഒട്ടേറെപ്പേര്‍ കമന്റ് ചെയ്തു.

എന്നാല്‍, ഇതൊന്നുമായിരുന്നില്ല, ചായയുടെ ആരാധകരെ ഏറെ വേദനിപ്പിച്ചത്. നല്ല കടുപ്പമുള്ള ചായക്ക് പകരം പാലിന്റെ അളവ് കൂടുതലുള്ള കടുപ്പം കുറഞ്ഞ ചായയാണ് ഡോ. സഞ്ജയുടെ മകള്‍ ജഗ്ഗില്‍ നിന്ന് ഗ്ലാസിലേക്ക് പകര്‍ന്നത്.

ഇന്ത്യന്‍ വീടുകളില്‍ ഉണ്ടാക്കുന്ന ചായ ഇതല്ലെന്നും ഇങ്ങനല്ല ഞങ്ങളുടെ ചായ എന്നും ഒട്ടേറെപ്പേര്‍ വീഡിയോ റീട്വീറ്റ് ചെയ്ത് കമന്റ് ചെയ്തു.

മൂന്നര മിനിറ്റ് നീളുന്ന വീഡിയോ സി.എന്‍.എന്നിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

Related posts

Leave a Comment