വനിതാ ചാ​ന​ൽ റി​പ്പോ​ർ​ട്ട​ർ​ക്ക് മ​ർ​ദ്ദ​നം; പ​രി​ക്കേ​റ്റ നീ​തുവിനെ ആശുപത്രിയിൽ പ്രവേശി പ്പിച്ചു; ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

ത​ളി​പ്പ​റ​മ്പ്: സീ​ല്‍ ടി​വി റി​പ്പോ​ര്‍​ട്ട​ര്‍ നീ​തു അ​ശോ​ക​നെ അ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ഹോ​ട്ട​ല്‍ തൊ​ഴി​ലാ​ളി​യാ​യ മ​ല​പ്പു​റം സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍. തി​രൂ​ര്‍ കേ​ര​ള​ദേ​ശ​പു​ര​ത്തെ മേ​ലാ​റ്റു​പ​റ​മ്പി​ല്‍ എം.​പി.​അ​ക്ബ​റി​നെ(23) യാ​ണ് ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്. ധ​ര്‍​മ​ശാ​ല​യി​ലെ കോ​ഫി​ഹൗ​സി​ന​ടു​ത്ത് വ​ച്ച് വാ​ര്‍​ത്ത ശേ​ഖ​രി​ക്കു​ന്ന​തി​നി​ട​യി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് ധ​ര്‍​മ​ശാ​ല​യി​ലെ പേ​രാ​ല്‍ ഹോ​ട്ട​ലി​ലെ തൊ​ഴി​ലാ​ളി​യാ​യ അ​ക്ബ​ര്‍ നീ​തു​വി​നെ ആ​ക്ര​മി​ച്ച​ത്.

പ​രി​ക്കേ​റ്റ നീ​തു ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. നീ​തു​വി​നെ അ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​കെ.​ഹാ​രി​സും, സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പു​ത്ത​ല​ത്തും ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു. അ​ക്ര​മി​ക​ള്‍​ക്കെ​തി​രെ മാ​തൃ​കാ​പ​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​വ​ര്‍ അ​ധി​കൃ​ത​രോ​ട് അ​വ​ശ്യ​പ്പെ​ട്ടു.

വ​നി​താ റി​പ്പോ​ര്‍​ട്ട​ര്‍​ക്കു നേ​രേ ന​ട​ന്ന അ​ക്ര​മ​സം​ഭ​വം മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തെ ഹ​നി​ക്കു​ന്ന​താ​ണെ​ന്നും സ്വ​ത​ന്ത്ര പ​ത്ര​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് എ​തി​രെ അ​ക്ര​മം ന​ട​ത്തി​യ​വ​രെ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്ക​ണ​മെ​ന്നും സി​ഒ​എ നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. സീ​ല്‍ ടി​വി റി​പ്പോ​ര്‍​ട്ട​ര്‍ നീ​തു അ​ശോ​ക​നെ അ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ കു​റ്റ​ക്കാ​രെ എ​ത്ര​യും പെ​ട്ട​ന്ന് ക​ണ്ടെ​ത്തി ശി​ക്ഷി​ക്ക​ണ​മെ​ന്ന് ത​ളി​പ്പ​റ​മ്പ് പ്ര​സ്‌​ഫോ​റം പ്ര​സി​ഡ​ന്‍റ് എം.​കെ. മ​നോ​ഹ​ര​നും സെ​ക്ര​ട്ട​റി കെ.​പി. രാ​ജീ​വ​നും ആ​വ​ശ്യ​പ്പെ​ട്ടു.
സം​ഭ​വ​ത്തി​ല്‍ ത​ളി​പ്പ​റ​മ്പ് പ്ര​സ് ഫോ​റം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

 

Related posts