മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങള്‍ ഒരുമിച്ചു വന്നാല്‍ ആദ്യം ഏതു ചെയ്യും ! ഉടനടി ഉത്തരവുമായി ആസിഫ് അലി; ഇതിന് താരം പറയുന്ന കാരണം ഇങ്ങനെ…

മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ആസിഫ് അലി. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരു ഇടം നേടാന്‍ താരത്തിനു കഴിഞ്ഞിട്ടുണ്ട്.

അവസാനമിറങ്ങിയ ബി ടെക്ക് അടക്കം മികച്ച വിജയങ്ങള്‍ കുറിച്ച് മുന്നേറുന്ന ആസിഫ് അലിയുടെ അടുത്തതായി പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം മന്ദാരമാണ്. ഇതുമായി ബന്ധപ്പെട്ട് ഒരു ചാറ്റ് ഷോയില്‍ പങ്കെടുക്കുമ്പോള്‍ അവതാരക ചോദിച്ച ചോദ്യവും ആസിഫ് അലിയുടെ മറുപടിയുമാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഏതു നടനും വെള്ളം കുടിക്കുന്ന ഒരു ചോദ്യമായിരുന്നു അത്. ഒരേ സമയം മമ്മുക്കയുടെയും ലാലേട്ടന്റെയും ചിത്രങ്ങളിലേക്ക് ഓഫര്‍ വന്നാല്‍ ഏതു സ്വീകരിക്കുമെന്നായിരുന്നു അവതാരകയുടെ ചോദ്യം.

ആസിഫ് അലി അപ്പോള്‍ തന്നെ ലാലേട്ടന്റെ പടത്തില്‍ അഭിനയിക്കുമെന്ന് ഉത്തരം നല്‍കി. കാരണം മറ്റൊന്നുമല്ല. ജവാന്‍ ഓഫ് വെള്ളിമലയില്‍ മമ്മുക്കയോടൊപ്പം ഒരു ഫുള്‍ ലെങ്ത് റോള്‍ ആസിഫ് ചെയ്തിട്ടുണ്ട്.

ലാലേട്ടന്റെ കൂടെ റെഡ്വൈന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചെങ്കിലും കോമ്പിനേഷന്‍ സീന്‍സ് ഇല്ലായിരുന്നു. അതിനാല്‍ തന്നെ അത്തരത്തില്‍ ഒരു ഓഫര്‍ ലഭിച്ചാല്‍ തീര്‍ച്ചയായും ലാലേട്ടന്‍ ചിത്രം തിരഞ്ഞെടുക്കുമെന്ന് ആസിഫ് അലി പറഞ്ഞു.

Related posts

Leave a Comment