ആ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ എനിക്ക് മംമ്തയോട് പ്രണയം തോന്നിയിരുന്നു, നിങ്ങള്‍ തമ്മില്‍ ലിപ്‌ലോക്ക് ചെയ്തില്ലേയെന്ന് റിമി ടോമി, ആസിഫ് അലി മനസുതുറന്നപ്പോള്‍ ആരാധകര്‍ ഞെട്ടി!

asif 2കുട്ടിത്തമുള്ള നടനെന്നാണ് ആസിഫ് അലിയെ ഏവരും വിശേഷിപ്പിക്കുന്നത്. മികച്ച കഥാപാത്രങ്ങളുമായി സിനിമയില്‍ നിറയുന്ന ആസിഫ് അടുത്തിടെ ഒരു വെളിപ്പെടുത്തല്‍ നടത്തി ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഒരു സ്വകാര്യ ചാനലിലെ പരിപാടിക്കിടെയാണ് ആ വെളിപ്പെടുത്തല്‍. റിമി ടോമി അവതാരകയായെത്തുന്ന ഒന്നും ഒന്നും മൂന്ന് എന്ന ഷോയിലാണ് താന്‍ മംമ്തയെ പ്രണയിച്ചിരുന്നു എന്ന് നടന്‍ പറഞ്ഞത്.

ഷോയില്‍ ആസിഫിനൊപ്പം ജിസ് ജോയിയുമാണ് ഒന്നും ഒന്നും മൂന്നില്‍ റിമി ടോമിക്കൊപ്പം അതിഥികളായി എത്തുന്നുണ്ട്. ആദമിന് കൂട്ടായി അനിയത്തി എത്തിയതിന്റെ സന്തോഷത്തിലാണ് ആസിഫ് അലി. സമയുടെ പ്രസവുമായി ബന്ധപ്പെട്ട് സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുക്കുകയാണെന്ന് നേരത്തെ തന്നെ താരം വ്യക്തമാക്കിയിരുന്നു. പരിപാടിയുടെ പ്രമോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കഴിഞ്ഞു.

കുറിക്ക് കൊള്ളുന്ന ചോദ്യങ്ങളുമായി പരിപാടിയിലെത്തുന്ന അതിഥികളെ വെള്ളം കുടിപ്പിക്കുന്ന റിമി ടോമിയും ഇത്തവണ ഉത്തരം മുട്ടുന്നുണ്ട്. ഉരുളക്കുപ്പേരി പോലുള്ള മറുപടിയാണ് ആസിഫ് ചോദ്യങ്ങള്‍ക്ക് നല്‍കുന്നത്. സത്യന്‍ അന്തിക്കാട് ചിത്രമായ കഥ തുടരുന്നു എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ മംമ്തയോടു പ്രണയം തോന്നിയിരുന്നുവെന്ന് ആസിഫ് അലി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴും ആ പ്രണയം മനസ്സില്‍ അവശേഷിക്കുന്നുണ്ടോയെന്ന് റിമി ടോമി താരത്തോട് ചോദിക്കുന്നുണ്ട്. നിങ്ങള്‍ തമ്മില്‍ ലിപ് ലോക്ക് ചെയ്തില്ലേയെന്നും അവതാരക ചോദിക്കുന്നുണ്ട്. റിമിയുടെ ചോദ്യങ്ങള്‍ക്ക് താരം നല്‍കിയ മറുപടി എന്താണെന്നറിയാന്‍ ഇനിയും കാത്തിരിക്കണം.

Related posts