നെ​ഞ്ചി​ടി​പ്പ് വ​ല്ലാ​തെ കൂ​ടു​ന്ന പോ​ലെ ! ഭാ​വി വ​ര​നെ ആ​ദ്യ​മാ​യി ക​ണ്ട നി​മി​ഷ​ത്തി​ന്റെ എ​ക്‌​സൈ​റ്റ്‌​മെ​ന്റ് പ​ങ്കു​വെ​ച്ച് അ​സ്ല മാ​ര്‍​ലി

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഏ​റെ ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് അ​സ്ല മാ​ര്‍​ലി എ​ന്ന ഹി​ല. ആ​ളു​ക​ള്‍ പൊ​തു​വെ തു​റ​ന്നു പ​റ​യാ​ന്‍ മ​ടി​കാ​ണി​ക്കു​ന്ന ലൈം​ഗി​ക​കാ​ര്യ​ങ്ങ​ള്‍ ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ല്‍ വി​ശ​ദീ​ക​രി​ച്ചാ​ണ് അ​സ്ല ശ്ര​ദ്ധേ​യ​യാ​യ​ത്.

കൈ​വി​ട്ടു​പോ​യ ജീ​വി​തം തി​രി​കെ പി​ടി​ച്ച​ത് യൂ​ട്യൂ​ബി​ലൂ​ടെ​യാ​യി​രു​ന്നെ​ന്ന് ഹി​ല ത​ന്നെ പ​റ​ഞ്ഞി​രു​ന്നു. കാ​മ​റ പോ​ലും ഫേ​സ് ചെ​യ്യാ​ത്ത ആ​ളാ​യി​രു​ന്നു.

ക​ഴി​ഞ്ഞ അ​നു​ഭ​വ​ങ്ങ​ളും ട്രോ​മ​യു​മാ​ണ് എ​ന്നെ ഇ​ന്ന​ത്തെ ലെ​വ​ലി​ലേ​ക്ക് എ​ത്തി​യ​ത്. പാ​സ്റ്റി​ല്‍ ജീ​വി​ക്കാ​റി​ല്ല പ​ക്ഷേ, പ​ല അ​നു​ഭ​വ​ങ്ങ​ളും സ​മ്മാ​നി​ച്ച പാ​ഠം പ്ര​ചോ​ദ​ന​മാ​ണെ​ന്നും താ​രം പ​റ​ഞ്ഞി​രു​ന്നു.

അ​ടു​ത്തി​ടെ​യാ​യി​രു​ന്നു താ​ര​ത്തി​ന്റെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ​ത്. അം​ജീ​ഷ് എ​ന്നാ​ണ് വ​ര​ന്റെ പേ​ര്.

എ​ന്നാ​ല്‍ വ​ര​ന്‍ നി​ശ്ച​യ​ത്തി​ന് ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഫോ​ണി​ലൂ​ടെ മാ​ത്ര​മാ​യി​രു​ന്നു യു​കെ​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന അം​ജീ​ഷും അ​സ്ല​യും ക​ണ്ട​തും സം​സാ​രി​ച്ച​തു​മെ​ല്ലാം.

വി​വാ​ഹ​ത്തി​ന് ഏ​താ​നും ദി​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി​യി​രി​ക്കെ അ​സ്ല​യും അം​ജീ​ഷും ക​ണ്ടു​മു​ട്ടി​യി​രി​ക്കു​ക​യാ​ണി​പ്പോ​ള്‍.

ഇ​പ്പോ​ഴി​താ ത​ങ്ങ​ളു​ടെ ആ​ദ്യ മീ​റ്റി​നെ കു​റി​ച്ച് അ​സ്ല പ​ങ്കു​വെ​ച്ച വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​വു​ന്ന​ത്. ശ​രി​ക്കും ഒ​രു സി​നി​മാ​റ്റി​ക് സ്റ്റൈ​ലി​ലാ​യി​രു​ന്നു വീ​ഡി​യോ.

അം​ജീ​ഷി​ന്റെ സ​ഹോ​ദ​രി​ക്കൊ​പ്പ​മാ​യി​രു​ന്നു അ​സ്ല അം​ജീ​ഷി​നെ കാ​ണാ​ന്‍ പോ​കു​ന്ന​ത്. ആ​ദ്യ​മാ​യി കാ​ണു​ക​യാ​ണെ​ന്നും ത​ന്റെ നെ​ഞ്ചി​ടി​പ്പ് കൂ​ടു​ന്നു​വെ​ന്നും സ​ന്തോ​ഷ​വും എ​ക്സൈ​റ്റ്മെ​ന്റു​മൊ​ക്കെ​യാ​ണെ​ന്നും അ​സ്ല പ​റ​യു​ന്നു​ണ്ട്.

അം​ജീ​ഷി​നെ ക​ണ്ട​പ്പോ​ള്‍ ത​ന്നെ ഇ​രു​വ​രും കെ​ട്ടി​പ്പി​ടി​ച്ചു. സ​ന്തോ​ഷം കൊ​ണ്ട് ത​നി​ക്ക് ക​ര​ച്ചി​ലൊ​ക്കെ വ​ന്നു​വെ​ന്നും സ്വ​പ്ന​ത്തി​ലാ​ണോ യാ​ഥാ​ര്‍​ത്ഥ​ത്തി​ലാ​ണോ എ​ന്ന് സം​ശ​യം തോ​ന്നി​യി​രു​ന്നു​വെ​ന്നും അ​സ്ല പ​റ​യു​ന്നു.

Related posts

Leave a Comment