വി​ജ​യ് യേ​ശു​ദാ​സി​ന്റെ വീ​ട്ടി​ലെ മോ​ഷ​ണ​ത്തി​ല്‍ ദു​രൂ​ഹ​ത ! മോ​ഷ​ണം വ്യാ​ജ​മാ​ണോ​യെ​ന്ന സം​ശ​യ​ത്തി​ല്‍ പോ​ലീ​സ്…

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന ഗാ​യ​ക​നും ന​ട​നു​മാ​ണ് വി​ജ​യ് യേ​ശു​ദാ​സ്.

2000ല്‍ ​സി​നി​മാ പി​ന്ന​ണി ഗാ​ന​രം​ഗ​ത്തേ​യ്ക്ക് ചു​വ​ട് വെ​ച്ച വി​ജ​യ് വ​ള​രെ പെ​ട്ടെ​ന്ന് ത​ന്നെ സ്വ​ന്ത​മാ​യ മേ​ല്‍​വി​ലാ​സം സൃ​ഷ്ടി​ച്ചി​രു​ന്നു.

മ​ല​യാ​ള​ത്തി​ല്‍ മാ​ത്ര​മ​ല്ല പി​ന്നീ​ട് ത​മി​ഴി​ലും, തെ​ലു​ങ്കി​ലും തു​ട​ങ്ങി നി​ര​വ​ധി ഭാ​ഷ​ക​ളി​ല്‍ ക​ഴി​വ് തെ​ളി​യി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചി​രു​ന്നു.

ഇ​പ്പോ​ള്‍ തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ മേ​ഖ​ല​യി​ലെ ത​ന്നെ തി​ര​ക്കു​ള്ള ഗാ​യ​ക​നാ​ണ് വി​ജ​യ് യേ​ശു​ദാ​സ്. വി​ജ​യ്‌​യു​ടെ മ​ക​ള്‍ അ​മേ​യ​യും ത​നി​യ്ക്ക് സം​ഗീ​ത​ത്തി​ല്‍ ക​ഴി​വു​ണ്ടെ​ന്ന് തെ​ളി​യി​ച്ച താ​ര​മാ​ണ്.

ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് വി​ജ​യ് യേ​ശു​ദാ​സി​ന്റെ ചെ​ന്നൈ​യി​ലെ വീ​ട്ടി​ല്‍ മോ​ഷ​ണം ന​ട​ന്നി​രു​ന്നു.

വീ​ട്ടി​ലെ ലോ​ക്ക​റി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളാ​ണ് മോ​ഷ​ണം പോ​യ​ത്. സം​ഭ​വ​ത്തി​ല്‍ വി​ജ​യി​യു​ടെ ഭാ​ര്യ ദ​ര്‍​ശ​ന പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

ഇ​പ്പോ​ഴി​താ സം​ഭ​വ​ത്തി​ല്‍ വ​മ്പ​ന്‍ ട്വി​സ്റ്റ് സം​ഭ​വി​ച്ചി​രി​ക്കു​ക​യാ​ണ്. മോ​ഷ​ണം ന​ല്‍​കി​യ പ​രാ​തി വ്യാ​ജ​മാ​ണോ എ​ന്ന സം​ശ​യ​ത്തി​ലാ​ണ് പോ​ലീ​സ് എ​ന്ന് പ്ര​മു​ഖ ക്രൈം ​റി​പ്പോ​ര്‍​ട്ട​റാ​യ സെ​ല്‍​വ​രാ​ജ് പ​റ​യു​ന്നു.

ഐ​ശ്വ​ര്യ ര​ജ​നീ​കാ​ന്തി​ന്റെ വീ​ട്ടി​ല്‍ സം​ഭ​വി​ച്ച​തി​ന്റെ ത​നി പ​ക​ര്‍​പ്പാ​യി​രു​ന്നു ദ​ര്‍​ശ​ന ന​ല്‍​കി​യ പ​രാ​തി​യി​ലും പ​റ​യു​ന്ന​ത്.

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ജോ​ലി​ക്കാ​രെ​യെ​ല്ലാം വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തി​ട്ടും തെ​ളി​വു​ക​ളൊ​ന്നും സൂ​ച​ന​ക​ളൊ​ന്നും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടി​ല്ല.

ലോ​ക്ക​റി​ന്റെ സീ​ക്ര​ട്ട് കോ​ഡ് അ​റി​യാ​വു​ന്ന​ത് ദ​ര്‍​ശ​ന​ക്ക് മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നും ദ​ര്‍​ശ​ന​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ഒ​രു​പ​ക്ഷേ താ​ന്‍ ലോ​ക്ക​ര്‍ അ​ട​ക്കാ​ന്‍ മ​റ​ന്ന​പ്പോ​ഴാ​യി​രി​ക്കും മോ​ഷ​ണം ന​ട​ന്ന​തെ​ന്നാ​ണ് പ​റ​യു​ന്ന​തെ​ന്ന് സെ​ല്‍​വ​രാ​ജ് പ​റ​യു​ന്നു.

ഒ​ന്നു​കി​ല്‍ ഇ​തൊ​രു ക​ള്ള​ക്കേ​സാ​ണ്, അ​ല്ലെ​ങ്കി​ല്‍ വി​ജ​യി​യോ ദ​ര്‍​ശ​ന​യോ ലോ​ക്ക​റി​ല്‍ നി​ന്നും ആ​ഭ​ര​ണ​ങ്ങ​ള്‍ എ​ടു​ത്ത് ആ​ര്‍​ക്കെ​ങ്കി​ലും കൊ​ടു​ത്ത് കാ​ണും.

സം​ഭ​വ​ത്തി​ല്‍ വ്യ​ക്ത​ത വ​രാ​ന്‍ ഇ​രു​വ​രോ​ടും സ്റ്റേ​ഷ​നി​ല്‍ ഹാ​ജാ​രാ​വ​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു​വെ​ങ്കി​ലും ര​ണ്ടാ​ളും എ​ത്തി​യി​ല്ലെ​ന്നും പി​ന്നെ ഇ​തെ​ങ്ങ​നെ പ​രി​ഹ​രി​ക്കാ​നാ​ണെ​ന്നും സെ​ല്‍​വ​രാ​ജ് പ​റ​യു​ന്നു.

Related posts

Leave a Comment