പാലാ: മീനച്ചില്‍ കുറ്റില്ലം കല്ലമ്മാക്കല്‍ കെ.ആര്. ഭാസ്കരന് നായര്‍ (87)അവസാനത്തെ വോട്ടും രേഖപ്പെടുത്തിയ ശേഷമാണ് തെരഞ്ഞെടുപ്പ് ഇല്ലാത്ത ലോകത്തേക്ക് യാത്രയായത്.
വോട്ട് ചെയ്ത് 24 മണിക്കൂര്‍ തികയും മുന്‍പേ ചൊവ്വാഴ്ച ഭാസ്കരന് നായര്‍ ഇഹലോകവാസം വെടിഞ്ഞു. വീട്ടില്‍ വോട്ട് എന്ന പദ്ധതിയുടെ ഭാഗമായി തിങ്കളാഴ്ചയാണ് പോളിംഗ് ഓഫീസര്‍മാരുടെ സംഘം വീട്ടിലെത്തി ഭാസ്കരന് നായരെ വോട്ട് ചെയ്യിച്ചത്.
സ്ട്രോക് അസുഖം ബാധിച്ച് ഒരു വര്‍ഷത്തിലേറെയായി കിടപ്പിലായിരുന്ന ഭാസ്കരന് നായരെ വോട്ട് ചെയ്യാന്‍ മകള്‍ ഗീത സഹായിച്ചു.
