ജ​ന​മ​ന​സു​ക​ളി​ൽ… ക​വ​ല​പ്ര​സം​ഗ​ങ്ങ​ൾ തു​ട​രു​ന്നു, പെ​യ്‌​തൊ​ഴി​യാ​തെ ഉ​ഴ​വൂ​ർ വി​ജ​യ​ന്‍റെ ന​ർ​മം

ന​​ർ​​മ​​ത്തി​​ന്‍റെ മേ​​മ്പൊ​​ടി ചാ​​ലി​​ച്ച വാ​​ക്കു​​ക​​ളി​​ലൂ​​ടെ സ​​ദ​​സി​​നെ കൈ​​യി​​ലെ​​ടു​​ത്തി​​രു​​ന്ന ഉ​​ഴ​​വൂ​​ർ വി​​ജ​​യ​​ൻ വീ​​ണ്ടും ജ​​ന​​മ​​ന​​സു​​ക​​ളി​​ൽ ച​​ർ​​ച്ച​​യാ​​കു​​ന്നു. തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ച​​ാര​​ണ​​രം​​ഗ​​ത്ത് വാ​​ക്ചാ​​തു​​രി​​യി​​ലൂ​​ടെ സ​​ദ​​സി​​ലെ ആ​​ക​​ർ​​ഷി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന എ​​ൻ​​സി​​പി നേ​​താ​​വാ​​യി​​രു​​ന്നു ഉ​​ഴ​​വൂ​​ർ വി​​ജ​​യ​​ൻ.

കേ​​ര​​ളം മു​​ഴു​​വ​​ൻ ഓ​​ടി​​ന​​ട​​ന്ന് പ്ര​​സം​​ഗി​​ച്ച​​ത് രാ​​ഷ്‌​ട്രീ​യ​​നേ​​താ​​ക്ക​​ൾ​​ക്ക​​ളേ​​ക്കാ​​ൾ സാ​​ധാ​​ര​​ണ​​ക്കാ​​രു​​ടെ ഓ​​ർ​​മ​​ക​​ളി​​ൽ ഇ​​ന്നും സ​​ജീ​​വ​​മാ​​ണ്. ചെ​​റി​​യ യോ​​ഗ​​ങ്ങ​​ളി​​ൽ പോ​​ലും ഉ​​ഴ​​വൂ​​ർ വി​​ജ​​യ​​നെ​​ത്ത​​ണ​​മെ​​ന്ന​​ത് പാ​​ർ​​ട്ടി​​ക്കും മു​​ന്ന​​ണി​​ക്കും ആ​​ഗ്ര​​ഹ​​മാ​​യി​​രു​​ന്നു. ഏ​​ത് വ​​ലി​​യ ആ​​ൾ​​ക്കൂ​​ട്ട​​ത്തെ​​യും കൈ​​യി​​ലെ​​ടു​​ത്ത് ആ​​ർ​​ത്തുചി​​രി​​പ്പി​​ക്കാ​​ൻ പ​​ര്യാ​​പ്ത​​മാ​​യി​​രു​​ന്നു വി​​ജ​​യ​​ന്‍റെ വാ​​ക്ശ​​ര​​ങ്ങ​​ൾ. കു​​റി​​ക്കു​​കൊ​​ള്ളു​​ന്ന ന​​ർ​​മ​​മാ​​യി​​രു​​ന്നു പ്ര​​ധാ​​ന ആ​​യു​​ധം.

പാ​​ലാ​​യി​​ൽ കെ.​​എം. മാ​​ണി​​ക്കെ​​തി​​രേ മ​​ത്സ​​ര​​രം​​ഗ​​ത്തി​​റ​​ങ്ങി​​യ​​പ്പോ​​ഴും വി​​ജ​​യ​​ൻ ന​​ർ​​മ​​ത്തി​​ലൂ​​ടെ​​യാ​​ണ് ശ്ര​​ദ്ധ​​നേ​​ടി​​യ​​ത്. താ​​ൻ നേ​​രി​​ടാ​​ൻ​​പോ​​കു​​ന്ന പ​​രാ​​ജ​​യ​​ത്തപ്പോ​​ലും ആ​​ക്ഷേ​​പ​​ഹാ​​സ്യ​​ത്തി​​ന്‍റെ മേ​​മ്പൊ​​ടി​​യി​​ൽ വി​​ജ​​യ​​ൻ പ​​ങ്കു​​വ​​ച്ച​​ത് ഇ​​ന്നും നാ​​ടി​​ന്‍റെ ഓ​​ർ​​മ​​യി​​ലു​ണ്ട്.കു​​റി​​ച്ചി​​ത്താ​​നം​​കാ​​ര​​നാ​​യ വി​​ജ​​യ​​ൻ ഉ​​ഴ​​വൂ​​ർ വി​​ജ​​യ​​നാ​​യ​​തും കോ​​ൺ​​ഗ്ര​​സ് രാ​ഷ്‌​ട്രീ​യം വി​​ട്ട​​തു​​മൊ​​ക്കെ ആ​​രും കേ​​ട്ടി​​രി​​ന്നു​​പോ​​കു​​ന്ന​​രീ​​തി​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കാ​​ൻ മി​​ടു​​ക്കു​​കാ​​ണി​​ച്ചി​​രു​​ന്നു.

എ​​തി​​ർ​​പാ​​ള​​യ​​ത്തി​​ന്‍റെ ക​​രു​​ത്തു ചോ​​ർ​​ത്താ​​ൻ ആ​​നു​​കാ​​ലി​​ക സം​​ഭ​​വ​​ങ്ങ​​ളും പ​​ര​​സ്യ​​ങ്ങ​​ളുംപോ​​ലും ആ​​യു​​ധ​​മാ​​ക്കു​​ന്ന രീ​​തി​​യാ​​യി​​രു​​ന്നു വി​​ജ​​യ​​ന്‍റേ​ത്. എ​​തി​​ർ ചേ​​രി​​യി​​ലൊ​​രാ​​ളു​​ടെ സ്വ​​ഭാ​​വ​​ദൂ​​ഷ്യ​​ത്തെ അ​​വ​​ത​​രി​​പ്പി​​ക്കാ​​ൻ വീ​​ട്ടി​​ൽ സ്വ​​ർ​​ണം വ​​ച്ചി​​ട്ടെ​​ത്തി​​ന് എ​​ന്ന പ​​ര​​സ്യ​​മാ​​ണ് ആ​​യു​​ധ​​മാ​​ക്കി​​യ​​ത്.എ​​ഡി​​ബി ക​​ത്തി​​നി​​ന്നി​​രു​​ന്ന സ​​മ​​യ​​ത്ത് അ​​ക്ഷ​​രങ്ങ​​ൾ​​ക്ക് വി​​ശ​​ദീ​​ക​​ര​​ണം ന​​ൽ​​കി വി​​ജ​​യ​​ൻ സ​​ദ​​സി​​നെ കൈ​​യി​​ലെ​​ടു​​ത്തു. വ​​ലി​​യ​​ യോ​​ഗ​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ത്തി​​ട്ടും അ​​ച്ച​​ടി മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ പേ​​രു​​വ​​രു​​ന്നി​​ല്ലെ​​ന്ന​​തി​​നെ​​യും പൊ​​തു​​വേ​​ദി​​ക​​ളി​​ൽ ഹാ​​സ്യ​​രൂ​​പ​​ത്തി​​ൽ വി​​ജ​​യ​​ൻ അ​​വ​​ത​​രി​​പ്പി​​ച്ചി​​രു​​ന്നു.

വി​​ക​​ലാം​​ഗ​​ക്ഷേ​​മ​ കോ​​ർ​​പ​​റേ​​ഷ​​ൻ ചെ​​യ​​ർ​​മാ​​നാ​​യ​​തി​​നെ​യും ന​​ർ​​മ​​ത്തി​​ൽ ചാ​ലി​ച്ചാ​ണ് വി​​ജ​​യ​​ൻ അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. ഈ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു കാ​​ല​​ത്തും വി​​ജ​​യ​​ന്‍റെ ത​​മാ​​ശ​​ക​​ൾ ഓ​​ർ​​മ​​ക​​ളാ​​യി പ​​ങ്കി​​ടു​​ക​​യാ​​ണ് കു​​റി​​ച്ചി​​ത്താ​​ന​​ത്തെ വീ​​ട്ടി​​ൽ സ​​ഹ​​ധ​​ർ​​മി​​ണി റി​​ട്ട. അ​​ധ്യാ​​പി​​ക കൂ​​ടി​​യാ​​യ ച​​ന്ദ്ര​​മ​​ണി​​യ​​മ്മ.

Related posts

Leave a Comment