ജയിലിൽ കിടന്ന് മത്സരിച്ചു ജയിച്ചു; നിയ​മ​സ​ഭ കാ​ണാ​ത്ത കാ​യം​കു​ളം എം​എ​ൽഎ ഡോ. ​പി.കെ. ​സു​കു​മാ​ര​ൻ

കാ​യം​കു​ളം: ഇ​ല​ക്ഷ​ൻ പ്ര​ചാ​ര​ണ​ത്തി​നോ, ജ​ന​ങ്ങ​ളോ​ട് നേ​രി​ട്ട് വോ​ട്ട് ചോ​ദി​ക്കാ​നോ ക​ഴി​യാ​തെ ജ​യി​ൽ​വാ​സ​കാ​ല​ത്ത് കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ൽനി​ന്നു മ​ത്സ​രി​ച്ച​യാ​ളാ​ണ് ഡോ. ​പി.കെ. ​സു​കു​മാ​ര​ൻ. വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ൽ സു​കു​മാ​ര​ൻ വി​ജ​യി​ച്ചെ​ങ്കി​ലും പ​ക്ഷേ, നി​യ​മ​സ​ഭ കാ​ണാ​ൻ അ​വ​സ​രം ല​ഭി​ച്ചി​ല്ല. 1965ലാ​ണ് രാ​ഷ്ട്രീ​യ​ക്കാ​രു​ടെ ത​ട​വ​റ​യി​ൽനി​ന്ന് പി.കെ. സു​കു​മാ​ര​ൻ കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ൽ സിപിഎം ​സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കാ​ൻ നാ​മ​നി​ർ​ദേശ​പ​ത്രി​ക കൊ​ടു​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നോ, വോ​ട്ടു ചോ​ദി​ക്കാ​നോ അ​ദ്ദേ​ഹ​ത്തി​ന് കാ​യം​കു​ള​ത്ത് വ​രാ​ൻ ക​ഴി​ഞ്ഞി​ല്ല.

തെ​ര​ഞ്ഞെ​ടു​പ്പു നോ​ട്ടീ​സി​ലെ​യും പോ​സ്റ്റ​റി​ലെ​യും പ്രി​ന്‍റ് ചെ​യ്ത ഫോ​ട്ടോ ക​ണ്ട് ആ​ളു​ക​ൾ സു​കു​മാ​ര​നെ മ​ന​സിലാ​ക്കി. അ​ന്ന് ന​ട​ന്ന വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ലെ എ​തി​ർ​സ്ഥാ​നാ​ർ​ഥി മു​ൻ മ​ന്ത്രി​കൂ​ടി​യാ​യ കോ​ൺ​ഗ്ര​സി​ലെ ത​ച്ച​ടി പ്ര​ഭാ​ക​ര​നാ​യി​രു​ന്നു. സ്വാ​ത​ന്ത്ര്യസ​മ​ര ​സേ​നാ​നി കെ.​കെ.​ മു​ഹ​മ്മ​ദ് ( കേ​ര​ള കോ​ൺ​ഗ്ര​സ്) എ​ൻ.​എ​സ്.​പി.​ പ​ണി​ക്ക​ർ അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​രും മ​ത്സ​രി​ച്ചു.

ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ൽ 17,522 വോ​ട്ടു​ക​ൾ നേ​ടി​യ സു​കു​മാ​ര​ൻ വി​ജ​യി​ച്ചു. എ​തി​ർ സ്ഥാ​നാ​ർ​ഥി​യാ​യ ത​ച്ച​ടി പ്ര​ഭാ​ക​ര​ന് 17,179 വേ​ട്ടു​ക​ൾ ല​ഭി​ച്ചു. കേ​ര​ളം ഉ​റ്റു​നോ​ക്കി​യ കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സു​കു​മാ​ര​ൻ 343 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചെ​ങ്കി​ലും 1965ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു പാ​ർ​ട്ടി​ക്കും ഭൂ​രി​പ​ക്ഷം ഇ​ല്ലാ​ത്ത​തി​നാ​ൽ നി​യ​മ​സ​ഭ കൂ​ടി​യി​ല്ല. പി.എം. സു​കു​മാ​ര​ന് എംഎ​ൽഎയാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​നും ക​ഴി​ഞ്ഞി​ല്ല. അ​ങ്ങ​നെ നി​യ​മ​സ​ഭ കാ​ണാ​ത്ത കാ​യം​കു​ളം എം ​എ​ൽഎയാ​യി ഡോ. ​പി.കെ. ​സു​കു​മാ​ര​ൻ മാ​റി.

ക​മ്യൂണി​സ്റ്റ് വി​രു​ദ്ധ​ഭ​ര​ണ​കൂ​ടം ചൈ​നീ​സ് ചാ​ര​നെ​ന്ന് മു​ദ്ര​കു​ത്തി കേ​ര​ള​ത്തി​ലെ സി​പി​എം നേ​താ​ക്ക​ളെ ജ​യി​ലി​ലാ​ക്കി​യ​പ്പോ​ൾ അ​ന്ന് നേ​തൃ​ത്വ​നി​ര​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഡോ. ​പി.​കെ. സു​കു​മാ​ര​നെ​യും പി​ടി​ച്ച് അക​ത്തി​ടു​ക​യാ​യി​രു​ന്നു.പി​ന്നീ​ട് ജ​യി​ൽ മോ​ചി​ത​നാ​യി എ​ത്തി​യ സു​കു​മാ​ര​ന് കാ​യം​കു​ള​ത്ത് വ​ൻ സ്വീ​ക​ര​ണം ല​ഭി​ച്ചു. കാ​യം​കു​ള​ത്ത് വാ​ര​ണ​പ്പ​ള്ളി കു​ടും​ബാം​ഗ​മാ​യ സു​കു​മാ​ര​ൻ പി​ന്നീ​ട് 1967ൽ ​കു​ണ്ട​റ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽനി​ന്നു സി​പി​എം ടി​ക്ക​റ്റി​ൽ മ​ത്സ​രി​ച്ച് വി​ജ​യി​ച്ചു.

തു​ട​ർ​ന്ന് ആ​ർ.​എ​സ്.​പിയു​ടെ കോ​ട്ട​യാ​യ കൊ​ല്ല​ത്തുനി​ന്നും ടി.​കെ.​ ദി​വാ​ക​ര​നെ​തി​രേ മ​ത്സ​രി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. ഇ​ൻ​ഡോ- ചൈ​ന ഫ്ര​ണ്ട്ഷി​പ്പ് സം​ഘ​ട​ന​യു​ടെ അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റായി​രു​ന്നു സു​കു​മാ​ര​ൻ. 1954ൽ ​തി​രു​ക്കൊ​ച്ചി​യി​ലേ​ക്ക് മ​ത്സ​രി​ച്ചു വി​ജ​യി​ച്ചി​രു​ന്നു.​പ്ര​മു​ഖ​രെ​യാ​ണ് ഡോ. ​പി.​കെ.​ സു​കു​മാ​ര​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. എ.എ. റ​ഹിം (ഇ​ര​വി​പു​രം), സി.​എം.​ സ്റ്റീ​ഫ​ൻ (കു​ണ്ട​റ), ത​ച്ച​ടി പ്ര​ഭാ​ക​ര​ൻ (കാ​യം​കു​ളം). എ​ന്നാ​ൽ, കൊ​ല്ല​ത്ത്‌ ടി.​കെ. ദി​വാ​ക​ര​നു​മാ​യു​ള്ള മ​ത്സ​ര​ത്തി​ൽ മാ​ത്ര​മാ​ണ് പ​രാ​ജി​ത​നാ​യ​ത്.​

നി​യ​മ​സ​ഭ തെര ഞ്ഞെ​ടു​പ്പു​ക​ളി​ൽ നാ​ലു പ്രാ​വ​ശ്യം അ​ദ്ദേ​ഹം വി​ജ​യി​ച്ചു. 1965ൽ ​കാ​യം​കു​ള​ത്ത്‌ മ​ത്സ​രി​ക്കു​മ്പോ​ൾ സ്ഥാ​നാ​ർഥി​ക​ൾ​ക്ക് ല​ഭി​ച്ച വോ​ട്ടു​ക​ൾ ഡോ.​പി.​കെ. ​സു​കു​മാ​ര​ൻ ( 17,522), ത​ച്ച​ടി പ്ര​ഭാ​ക​ര​ൻ (17,179), കെ.​കെ.​ മു​ഹ​മ്മ​ദ് (15,519) എ​ന്നി​ങ്ങ​നെ​യാ​ണ്. ക​ടു​ത്ത ത്രി​കോ​ണ മ​ത്സ​ര​ത്തി​ൽ 349 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം സു​കു​മാ​ര​ൻ നേ​ടി. 2000 ന​വം​ബ​ർ 8ന് ​അ​ദ്ദേ​ഹം ഈ ​ലോ​ക​ത്തോ​ട് വി​ട​പ​റ​ഞ്ഞു.

  • നൗ​ഷാ​ദ് മാ​ങ്കാം​കു​ഴി

Related posts

Leave a Comment