എം​പി​മാ​ർ മ​ത്സ​രി​ക്കേ​ണ്ടെ​ന്നു ഹൈ​ക്ക​മാ​ൻ​ഡ് ; കെ. ​സു​ധാ​ക​ര​ൻ പി​ണ​ങ്ങി,നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി; എം​പി​മാ​ർ അ​തൃ​പ്തി​യി​ൽ

ക​ണ്ണൂ​ർ: എം​പി​മാ​ർ മ​ത്സ​രി​ക്കേ​ണ്ട​ന്ന ക​ടു​ത്ത നി​ല​പാ​ട് ഹൈ​ക്ക​മാ​ൻ​ഡ് സ്വീ​ക​രി​ച്ച​തോ​ടെ മ​ത്സ​ര സ​ന്ന​ദ്ധ​ത അ​റി​യി​ച്ച കെ. ​സു​ധാ​ക​ര​ൻ ഉ​ൾ​പ്പെ​ട​യു​ള്ള എം​പി​മാ​ർ ക​ടു​ത്ത അ​തൃ​പ്തി​യി​ൽ. പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തെ സു​ധാ​ക​ര​ൻ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി ക​ണ്ണൂ​രി​ലെ വീ​ട്ടി​ലെ​ത്തി. മ​ത്സ​ര സ​ന്ന​ദ്ധ​ത അ​റി​യി​ച്ച എം​പി​മാ​രാ​യ കെ. ​സു​ധാ​ക​ര​നു​മാ​യും അ​ടൂ​ർ ‌‌പ്ര​കാ​ശു​മാ​യും ഹൈ​ക്ക​മാ​ൻ​ഡ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും മ​ത്സ​രി​ക്കേ​ണ്ട​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത​താ​യാ​ണ് സൂ​ച​ന.

ഇ​തി​ന്, പി​ന്നാ​ലെ​യാ​ണ് കെ. ​സു​ധാ​ക​ര​ൻ ക​ണ്ണൂ​രി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. അ​ടൂ​ർ​പ്ര​കാ​ശും സു​ധാ​ക​ര​നു​മാ​യും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.നേ​തൃ​ത്വ​വു​മാ​യി അ​തൃ​പ്തി​യി​ലു​ള്ള കെ. ​സു​ധാ​ക​ര​നെ ഡ​ൽ​ഹി​യി​ലെ ഫ്ലാ​റ്റി​ലെ​ത്തി​യാ​ണ് ക​ണ്ട​ത്. എം​പി​മാ​ര്‍ മ​ത്സ​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റേ​താ​കു​മെ​ന്ന് സ​ണ്ണി ജോ​സ​ഫ് ഇ​രു​വ​രെ​യും ധ​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

എം​പി​മാ​രി​ൽ സു​ധാ​ക​ര​ന് മാ​ത്രം ഇ​ള​വ് ന​ൽ​കി​യാ​ൽ കൂ​ടു​ത​ൽ പേ​ർ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കാം. മ​ത്സ​രി​ക്ക​ണ​മെ​ന്ന് എം​പി​മാ​രാ​യ കെ.​സു​ധാ​ക​ര​നും അ​ടൂ​ര്‍ പ്ര​കാ​ശും നി​ല​പാ​ടെ​ടു​ത്തി​ന് പി​ന്നാ​ലെ എം.​കെ. രാ​ഘ​വ​നും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷും ഷാ​ഫി പ​റ​മ്പി​ലും നേ​തൃ​ത്വ​ത്തെ മ​ത്സ​ര​സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്നു. എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും അ​ദ്ദേ​ഹ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​ര്‍ മു​ന്നോ​ട്ട് വ​ച്ചു.

എ​ന്നാ​ല്‍, എം​പി​മാ​ര്‍ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന ക​ടു​ത്ത നി​ല​പാ​ടാ​ണ് സം​സ്ഥാ​ന നേ​താ​ക്ക​ളെ​ടു​ത്ത​ത്. സ്ക്രീ​നിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മ​ധു​സൂ​ദ​ന്‍ മി​സ്ത്രി​യും എം​പി​മാ​ര്‍ മ​ത്സ​രി​ക്കേ​ണ്ടെ​ന്നാ​ണ് ഹൈ​ക്ക​മാ​ന്‍​ഡ് നി​ല​പാ​ടെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം, മ​ത്സ​രി​ക്കാ​ന്‍ താ​ത്പ​ര്യ​മ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് കെ.​സി. വേ​ണു​ഗോ​പാ​ലും ഷാ​ഫി പ​റ​മ്പി​ലും പ്ര​തി​ക​രി​ച്ച​ത്.

കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ത്ഥി ച​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന് സ്ക്രീ​നിം​ഗ് ക​മ്മി​റ്റി മാ​ത്ര​മാ​യി​രി​ക്കും ഡ​ൽ​ഹി​യി​ൽ ഉ​ണ്ടാ​കു​ക. തി​ങ്ക​ളാ​ഴ്ച അ​ടു​ത്ത​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി യോ​ഗം ന​ട​ക്കും. ഭൂ​രി​ഭാ​ഗം സീ​റ്റു​ക​ളും തി​ങ്ക​ളാ​ഴ്ച​യോ​ടെ തീ​രു​മാ​നി​ക്കും.

  • സ്വ​ന്തം ലേ​ഖ​ക​ൻ

Related posts

Leave a Comment