നാട്ടകത്ത് കുറ്റിക്കാട്ടിൽ അസ്ഥികൂടം; പു​ളി​മ​ര​ത്തി​ൽ തു​ങ്ങി​മ​രി​ച്ച​യാ​ളുടെ താകാമെന്ന് പോലീസ്


കോ​ട്ട​യം: കു​റ്റി​ക്കാ​ട്ടി​ൽ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. നാ​ട്ട​കം മ​റി​യ​പ്പ​ള്ളി ഇ​ന്ത്യ​ൻ പ്ര​സി​നു പി​ന്നി​ലെ കാ​ട് പി​ടി​ച്ചു കി​ട​ക്കു​ന്ന പു​ര​യി​ട​ത്തി​ൽ നി​ന്നു​മാ​ണ് അ​സ്ഥി കൂ​ടം ക​ണ്ടെ​ത്തി​യ​ത്.

പു​ര​യി​ട​ത്തി​ലെ പു​ളി​മ​ര​ത്തി​ന്‍റെ ചു​വ​ട്ടി​ലാ​യാ​ണ് അ​സ്ഥി​കൂ​ടം കി​ട​ക്കു​ന്ന​ത്. ഇ​ന്നു രാ​വി​ലെ പു​ര​യി​ട​ത്തി​ലെ കാ​ട് വെ​ട്ടിത്തെ​ളി​ച്ചു​കൊ​ണ്ടി​രു​ന്ന​വ​രാ​ണ് മാം​സം ഇ​ള​കി വീ​ണ നി​ല​യി​ൽ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്നു വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ചി​ങ്ങ​വ​നം എ​സ്എ​ച്ച്ഒ ബി​ൻ​സ് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

പു​ളി​മ​ര​ത്തി​ൽ തു​ങ്ങി​മ​രി​ച്ച​യാ​ളു​ടേ​താ​ണ് അ​സ്ഥി​കൂ​ട​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​മ​റി​ഞ്ഞ് പ്ര​ദേ​ശ​ത്ത് നാ​ട്ടു​കാ​രും ത​ടി​ച്ചു കൂ​ടി​യി​ട്ടു​ണ്ട്.

Related posts

Leave a Comment