ന​ഗ്ന ശി​രീ​ര​ത്തി​ൽ കുട്ടികളെകൊണ്ട് പെ​യി​ന്‍റിം​ഗ് നടത്തി സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ച സംഭവം; മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി ര​ഹ്​ന ഫാ​ത്തി​മ; പോക്സോ ആക്ട് പ്രകാരം കേസെടുത്ത് പോലീസും


കൊ​ച്ചി: കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ച് ന​ഗ്ന ശ​രീ​ര​ത്തി​ൽ പെ​യി​ന്‍റിം​ഗ് ന​ട​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച​തി​ന് പോ​ലീ​സ് കേ​സെ​ടു​ത്ത ര​ഹ്ന ഫാ​ത്തി​മ മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​താ​യി പോ​ലീ​സ്.

രഹ്ന ഫാ​ത്തി​മ​യു​ടെ പ​ന​മ്പി​ള്ളി ന​ഗ​റി​ലെ വീ​ട്ടി​ല്‍ പോ​ലീ​സ് ഇ​ന്ന​ലെ റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​നൊ​രു​ങ്ങി​യു​മാ​ണ് പോ​ലീ​സ് എ​ത്തി​യതെങ്കി​ലും രഹ്ന വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. കോ​ഴി​ക്കോ​ട് പോ​യി​രി​ക്കു​ക​യാ​യി​രു​ന്ന രഹ്ന തി​രി​ച്ചെ​ത്തി​യാ​ലു​ട​ന്‍ സ്‌​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു

. ഇ​തേ​ത്തുട​ര്‍​ന്നാ​ണ് ഇ​വ​ര്‍ മു​ന്‍​കൂർ ജാ​മ്യ​ത്തി​ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ഇ​വ​രു​ടെ വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ലാ​പ്ടോ​പ്, പെ​യി​ന്‍റ് ചെ​യ്യാ​ന്‍ ഉ​പ​യോ​ഗി​ച്ച ബ്ര​ഷ്, ചാ​യ​ങ്ങ​ള്‍ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

ലാ​പ്‌​ടോ​പ് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് അ​യയ്​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ത​ന്‍റെ കു​ട്ടി​ക​ളെ​ക്കൊ​ണ്ട് ന​ഗ്‌​ന​ശ​രീ​ര​ത്തി​ല്‍ പെ​യി​ന്‍റ് ചെ​യ്യി​പ്പി​ക്കു​ന്ന വീ​ഡി​യോ ആ​ണ് ര​ഹ്ന സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച​ത്.

തു​ട​ര്‍​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​ന്‍ രഹ്ന ​യ്ക്കെ​തി​രേ കേ​സ് എ​ടു​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. പ​ന​മ്പി​ള്ളി ന​ഗ​റി​ലെ ബി​എ​സ്എ​ന്‍​എ​ല്‍ ക്വാ​ര്‍​ട്ടേ​ഴ്സി​ലാ​ണ് ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന​ത്. പോ​ക്സോ ആ​ക്ട് സെ​ക്ഷ​ന്‍ 13,14,15 എ​ന്നി​വ​യ്ക്കു പു​റ​മേ ഐ​ടി ആ​ക്ട് പ്ര​കാ​ര​വു​മാ​ണ് കേ​സ് എ​ടു​ത്തി​ട്ടു​ള്ള​ത്.

Related posts

Leave a Comment