തിരുവനന്തപുരത്ത് പ്ലാ​സ്റ്റി​ക് ക​വ​റി​ൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം; അന്വേഷണം തുടങ്ങി

തിരുവനന്തപുരം: മം​ഗ​ല​പു​രം പ​ള്ളി​പ്പു​റം ടെ​ക്നോ​സി​റ്റി​യി​ല്‍ അ​സ്ഥി​കൂടം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീസ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.​ ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് പ​ള്ളി​പ്പു​റം കാ​ര​മൂ​ടു​ള്ള ടാ​റ്റ ക​ൺ​സ​ൾ​ട്ട​ൻ​സി​യു​ടെ ഭൂ​മി​യി​ല്‍ പ്ലാ​സ്റ്റി​ക് ക​വ​റി​ൽ ഉ​പേ​ക്ഷി​ക്കപ്പെട്ട നി​ല​യി​ലു​ള്ള ത​ല​യോ​ട്ടി​യും എ​ല്ലി​ൻ ക​ഷ​ണ​ങ്ങ​ളും ക​മ്പ​നി​യു​ടെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ ക​ണ്ടെ​ത്തി​യ​ത്.​

തു​ട​ര്‍​ന്ന് റൂ​റ​ല്‍ എ​സ്പി അ​ശോ​ക് കു​മാ​റി​ന്‍റെയും പോ​ത്ത​ന്‍​കോ​ട് സിഐ ഷാ​ജി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഡോ​ഗ് സ്ക്വ​ഡും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധരും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വി​ദ​ഗ്ദ പ​രി​ശാ​ധ​ന​യ്ക്കാ​യി അ​സ്ഥി​കൂ​ട​ങ്ങ​ൾ മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി.​

അസ്ഥികൂടം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിന്‍റെ അടിസ്ഥാനത്തിലാവും പോലീസ് തുടർ അന്വേഷണം നടത്തുക. സമീപ പ്രദേശങ്ങളിൽ നിന്നും കാണാതായ ആളുകളുടെ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

ആ​ള്‍പാർപ്പില്ലാത്ത വി​ജ​ന​മാ​യ പ്ര​ദേ​ശ​മാ​ണ് കാ​ര​മൂ​ട്. ഇ​ത് വ​ഴി ക​ട​ന്നു പോ​കു​ന്ന റോ​ഡി​ന് ഇ​രു വ​ശ​വും മാ​ലി​ന്യനി​ക്ഷേ​പം പ​തി​വാ​ണ്.​ അ​തി​നാ​ല്‍ റോ​ഡി​ൽ നി​ന്നും ചു​റ്റു മ​തി​ലി​നു​ള്ളി​ലേ​യ്ക്ക് അ​സ്ഥി​കൂടം എ​റി​ഞ്ഞ​താ​വാം എന്നും പോലീസ് സംശയിക്കുന്നുണ്ട്.

Related posts