ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു! മ​ക​നൊ​പ്പം സ്വി​മ്മിം​ഗ് പൂ​ളി​ൽ നീ​ന്തു​ന്ന ചി​ത്രം പ​ങ്കു​വ​ച്ച് സൗ​ന്ദ​ര്യ ര​ജ​നി​കാ​ന്ത്; പു​ലി​വാ​ലാ​യ​പ്പോ​ൾ പി​ൻ​വ​ലി​ച്ചു

ക​ടു​ത്ത വ​ര​ൾ​ച്ച​യി​ൽ ചെ​ന്നൈ ഉ​രു​കു​മ്പോ​ൾ സ്വി​മ്മിം​ഗ് പൂ​ളിൽ മകനൊപ്പം ആ​ർ​ത്തു​ല്ല​സി​ക്കു​ന്ന ചി​ത്രം ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച സൗ​ന്ദ​ര്യ ര​ജ​നി​കാ​ന്തി​ന് രൂ​ക്ഷ വി​മ​ർ​ശ​നം. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ സൗന്ദര്യ ചി​ത്രം പി​ൻ​വ​ലി​ച്ച് ത​ല​യൂ​രി.

കു​ടി​വെ​ള്ളം പോ​ലു​മി​ല്ലാ​തെ ചെ​ന്നൈ നി​വാ​സി​ക​ൾ വ​ല​യു​ന്ന സ​മ​യം ഇ​ത്ത​രം ചി​ത്രം പ​ങ്കു​വ​ച്ച സൗന്ദര്യയെ വി​മ​ർ​ശി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. എ​ന്നാ​ൽ ചെ​യ്ത പ്ര​വ​ർ​ത്തി ശ​രി​യ​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ സൗ​ന്ദ​ര്യ ചി​ത്രം പി​ൻ​വ​ലി​ച്ച് ക്ഷ​മാ​പ​ണം ന​ട​ത്തു​ക​യും ചെ​യ്തു.

എ​ന്‍റെ അ​വ​ധി ആ​ഘോ​ഷ​ത്തി​ൽ നി​ന്നും പ​ക​ർ​ത്തി പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ൾ പി​ൻ​വ​ലി​ച്ചു. ന​മ്മ​ൾ നേ​രി​ടു​ന്ന ജ​ല​ക്ഷാ​മ​ത്തി​ന്‍റെ ഗൗ​ര​വം മ​ന​സി​ലാ​ക്കി. ചെ​റു​പ്പം മു​ത​ൽ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കേ​ണ്ട വ്യാ​യാ​മ​ത്തി​ന്‍റെ പ്രാ​ധാ​ന്യം പ​റ​യു​വാ​നാ​ണ് ഈ ​ചി​ത്രം പ​ങ്കു​വ​ച്ച​ത്. സൗ​ന്ദ​ര്യ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

Related posts