അ​ഞ്ഞൂ​റാ​ൻ അ​ശ്വി​ൻ! ടെ​സ്റ്റി​ൽ അ​തി​വേ​ഗം 500 വി​ക്ക​റ്റ് തി​ക​ച്ച ര​ണ്ടാ​മ​ത്തെ താ​രം

രാ​ജ്കോ​ട്ട്: ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ഏ​റ്റ​വും വേ​ഗ​ത്തി​ൽ 500 വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ബൗ​ള​റാ​യി ഇ​ന്ത്യ​ൻ സ്പി​ന്ന​ർ ര​വി​ച​ന്ദ്ര അ​ശ്വി​ൻ.

രാ​ജ്കോ​ട്ടി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ മൂ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്‍റെ ഒ​ന്നാ​മി​ന്നിം​ഗ്സി​ൽ ഓ​പ്പ​ണ​ർ സാ​ക് ക്രൗ​ളി​യെ പു​റ​ത്താ​ക്കി​യാ​ണ് അ​ശ്വി​ന്‍ 500 വി​ക്ക​റ്റ് തി​ക​ച്ച​ത്. പ​തി​നാ​ലാം ഓ​വ​റി​ലെ ആ​ദ്യ പ​ന്തി​ൽ ക്രൗ​ളി​യെ ര​ജ​ത് പാ​ട്ടി​ദാ​റി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ത​ന്‍റെ 98-ാം ടെ​സ്റ്റി​ലാ​ണ് അ​ശ്വി​ൻ 500 വി​ക്ക​റ്റ് നേ​ട്ട​ത്തി​ലെ​ത്തി​യ​ത്. 87–ാം ടെ​സ്റ്റി​ൽ 500 വി​ക്ക​റ്റ് നേ​ട്ടം കൈ​വ​രി​ച്ച ശ്രീ​ല​ങ്ക​ൻ മു​ൻ താ​രം മു​ത്ത​യ്യ മു​ര​ളീ​ധ​ര​നാ​ണ് ഒ​ന്നാ​മ​ത്. മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള ഇ​ന്ത്യ​യു​ടെ അ​നി​ൽ കും​ബ്ലെ​ക്ക് 500 വി​ക്ക​റ്റ് ക്ല​ബി​ലെ​ത്താ​ൻ 105 ടെ​സ്റ്റ് വേ​ണ്ടി​വ​ന്നു.

ഓ​സ്ട്രേ​ലി​യ​ൻ മു​ൻ താ​ര​ങ്ങ​ളാ​യ ഷെ​യ്ൻ വോ​ൺ (108), ഗ്ലെ​ൻ മ​ഗ്രാ​ത്ത് (110) എ​ന്നി​വ​രാ​ണ് നാ​ലും അ​ഞ്ചും സ്ഥാ​ന​ങ്ങ​ളി​ൽ.

Related posts

Leave a Comment