ഗു​ണ്ടാനേ​താ​വി​ന് പെ​ണ്ണ് വേ​ണം; ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി യു​വാ​വി​നെ വാ​ഴ്ത്തി​പ്പാ​ടി സി​പി​എം ഏ​രി​യ ക​മ്മ​റ്റി അം​ഗം; കൊ​ച്ചു​നേ​താ​വ് പ​ണ്ടേ പാ​ർ​ട്ടി​യി​ലെ പ്ര​ശ്ന​ക്കാ​ര​ൻ

തി​രു​വ​ല്ല: ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യു​ടെ പേ​രി​ല്‍ ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി ഗു​ണ്ടാനേ​താ​വി​ന്‍റെ വി​വാ​ഹ ആ​ലോ​ച​ന​യ്ക്ക് ഇ​ട​നി​ല നി​ന്നു​വെ​ന്ന പ​രാ​തി​യി​ല്‍ ഏ​രി​യ ക​മ്മി​റ്റി അം​ഗ​ത്തി​നെ​തി​രേ സി​പി​എം അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ചു.

തി​രു​വ​ല്ല ഏ​രി​യാ ക​മ്മി​റ്റി അം​ഗ​മാ​യ കൊ​ച്ചു പ്ര​കാ​ശ് ബാ​ബു​വി​നെ​തി​രേ​യാ​ണു പ​രാ​തി. നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ വൈ​ക്ക​ത്തി​ല്ലം സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ വി​വാ​ഹ​ത്തി​ന് നെ​ടു​മ്പ്രം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യാ​യ വി​ന​യ​ച​ന്ദ്ര​ന്‍റെ പേ​രി​ല്‍ പ്ര​കാ​ശ് ബാ​ബു ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി. ക​ഴി​ഞ്ഞ എ​ട്ടി​ന് അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യു​മാ​യി യു​വാ​വി​ന്‍റെ വി​വാ​ഹം തീ​രു​മാ​നി​ച്ചി​രു​ന്നു.

ഇ​തി​നി​ടെ തി​രു​വ​ല്ല സ്വ​ദേ​ശി​യാ​യ ഒ​രു ബ​ന്ധു മു​ഖേ​ന യു​വാ​വി​ന്‍റെ ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ലം മ​ന​സി​ലാ​ക്കി​യ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ര്‍ വി​വാ​ഹ​ത്തി​ല്‍ നി​ന്നു പി​ന്മാ​റി. ഇ​തേ​ത്തു​ട​ര്‍​ന്ന് പ്ര​കാ​ശ് ബാ​ബു, വി​ന​യ​ച​ന്ദ്ര​ന്‍ എ​ന്ന പേ​രി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി യു​വാ​വി​നെ സം​ബ​ന്ധി​ച്ചു നി​ങ്ങ​ള്‍​ക്കു ല​ഭി​ച്ച വി​വ​രം തെ​റ്റാ​ണെ​ന്നും വ്യ​ക്തി വൈ​രാ​ഗ്യം മൂ​ലം പ​റ​ഞ്ഞു തെ​റ്റി​ധ​രി​പ്പി​ച്ച​താ​ണെ​ന്നും ബ​ന്ധു​ക്ക​ളോ​ട് പ​റ​ഞ്ഞു.

ത​ന്‍റെ പേ​രി​ല്‍ മ​റ്റാ​രോ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ വി​വ​ര​മ​റി​ഞ്ഞ വി​ന​യ​ച​ന്ദ്ര​ന്‍ ഏ​രി​യ ക​മ്മി​റ്റി​ക്ക് പ​രാ​തി ന​ല്‍​കി. തു​ട​ര്‍​ന്ന് ഏ​രി​യാ സെ​ക്ര​ട്ട​റി ഫ്രാ​ന്‍​സി​സ് വി. ​ആ​ന്‍റ​ണി വി​ന​യച​ന്ദ്ര​നെ​യും കൂ​ട്ടി നേ​രി​ട്ട് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ആ​ള്‍​മാ​റാ​ട്ടം പു​റ​ത്താ​യ​ത്.

തു​ട​ര്‍​ന്നാ​ണ് പ്ര​കാ​ശ് ബാ​ബു​വി​നെ​തി​രേ സി​പി​എം ഏ​രി​യ ക​മ്മി​റ്റി ഏ​കാം​ഗ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച​ത്. ദേ​വ​സ്വം ബോ​ര്‍​ഡി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് കി​ഴ​ക്കും​മു​റി സ്വ​ദേ​ശി​യി​ല്‍ നി​ന്നു പ​ണം ത​ട്ടി​യെ​ന്ന പ​രാ​തി​യി​ല്‍ നി​ല​വി​ല്‍ പാ​ര്‍​ട്ടി അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​യാ​ളാ​ണ് പ്ര​കാ​ശ് ബാ​ബു.

Related posts

Leave a Comment