കോട്ടയത്തെ അത്തച്ചമയ ഘോഷയാത്ര തി​ങ്ക​ളാ​ഴ്ച; ഘോ​ഷ​യാ​ത്ര​യ്ക്കു വ്യ​ത്യ​സ്ത​ത പ​ക​രാ​ൻ ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​ള്ള ക​ലാ​രൂ​പ​ങ്ങ​ൾ 

കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​ത്തി​ൽ തി​ങ്ക​ളാ​ഴ്ച പു​ലി​യി​റ​ങ്ങും. ഓ​ണം വ​ര​വ​റി​യി​ച്ചു​കൊ​ണ്ടു​ള്ള വ​ർ​ണാ​ഭ​മാ​യ അ​ത്ത​ച്ച​മ​യ ഘോ​ഷ​യാ​ത്ര തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നു പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ​നി​ന്നാ​രം​ഭി​ക്കും. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​ എ​സ്. സാ​ബു റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും.

ഘോ​ഷ​യാ​ത്ര​യ്ക്കു വ്യ​ത്യ​സ്ത​ത പ​ക​രാ​ൻ ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​ള്ള വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ൾ എ​ത്തു​ന്നു​ണ്ട്. ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​ള്ള വ​നി​താ വീ​ര​ഗാ​ഥ​ടോ​ള്ളു, ബൊ​മ്മ​ലാ​ട്ട ഡാ​ൻ​സ്, വീ​ര​ഭ​ദ്ര​ൻ എ​ന്നി​വ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​ധാ​ന പ്ര​ത്യേ​ക​ത.

തി​രൂ​ർ തെ​യ്യം, പു​ലി​ക​ളി, വേ​ല​ക​ളി, അ​ർ​ജു​ന നൃ​ത്തം, ക​ള​രി​പ്പ​യ​റ്റ്, വ​നി​താ ശി​ങ്കാ​രി​മേ​ളം, നാ​സി​ക് ഡാ​ൻ​സ്, മാ​വേ​ലി വേ​ഷ​ങ്ങ​ൾ, ഹൈ​ഡ്രോ​ളി​ക് പ്ലോ​ട്ടു​ക​ൾ, പ​ഞ്ച​വാ​ദ്യം എ​ന്നി​വ ഘോ​ഷ​യാ​ത്ര​യ്ക്ക് അ​ക​ന്പ​ടി​യാ​കും. തി​രു​ന​ക്ക​ര മ​ന്നം സാം​സ്കാ​രി​ക സ​മി​തി, ഹി​ന്ദു ഇ​ക്ക​ണോ​മി​ക് ഫോ​റം, ദ​ർ​ശ​ന ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ, ന​വ​ലോ​കം സാം​സ്കാ​രി​ക സ​മി​തി, കേ​ര​ളാ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി, കേ​ര​ളാ ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്ററ​ന്‍റ് അ​സോ​സി​യേ​ഷ​ൻ, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി, വി​വി​ധ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ എ​ന്നി​വ​യു​ടെ സം​യു​ക്ത കൂ​ട്ടാ​യ്മ​യാ​ണു ആ​ഘോ​ഷ പ​രി​പാ​ടി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ര​ണ്ടി​നു വൈ​കു​ന്നേ​രം നാ​ലി​നു പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ ഓ​ണം വി​ളം​ബ​ര സ​മ്മേ​ള​നം ന​ട​ക്കും. തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പി.​ആ​ർ. സോ​ന, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തി​ങ്ക​ൽ, ക​ള​ക്ട​ർ പി.​കെ. സു​ധീ​ർ​ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

Related posts