അ​തി​ജീ​വി​ത​യെ ഒ​ന്ന് കാ​ണാ​ന്‍ പോ​ലും ശ്രീ​ലേ​ഖ കൂ​ട്ടാ​ക്കി​യി​ല്ല! ശ്രീ​ലേ​ഖ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​നോ​ട് ക​ടു​ത്ത പ്ര​തി​ഷേ​ധ​മെ​ന്ന് ഭാ​ഗ്യ​ല​ക്ഷ്മി

കൊ​ച്ചി: മു​ന്‍ ജ​യി​ല്‍ ഡി​ജി​പി ആ​ര്‍.​ശ്രീ​ലേ​ഖ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​നോ​ട് ക​ടു​ത്ത പ്ര​തി​ഷേ​ധ​മെ​ന്ന് ഡ​ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റും ന​ടി​യു​മാ​യ ഭാ​ഗ്യ​ല​ക്ഷ്മി.

അ​തി​ജീ​വി​ത​യെ ഒ​ന്ന് കാ​ണാ​ന്‍ പോ​ലും ശ്രീ​ലേ​ഖ കൂ​ട്ടാ​ക്കി​യി​ല്ല. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കാ​നാ​ണ് അ​വ​ര്‍ ശ്ര​മി​ച്ച​തെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി വി​മ​ര്‍​ശി​ച്ചു.

വെ​ളി​പ്പെ​ടു​ത്ത​ല്‍ കേ​ട്ട​പ്പോ​ള്‍ സ​ങ്ക​ടം തോ​ന്നി. കേ​സ് തീ​രു​ന്ന​തു​വ​രെ ദി​ലീ​പ് കു​റ്റ​വാ​ളി​യു​ടെ സ്ഥാ​ന​ത്താ​ണെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി പ​റ​ഞ്ഞു.

കേ​സി​ല്‍ പോ​ലീ​സി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് ആ​ര്‍.​ ശ്രീ​ലേ​ഖ ഉ​ന്ന​യി​ച്ച​ത്. ദി​ലീ​പി​നെ​തി​രെ പോ​ലീ​സ് വ്യാ​ജ തെ​ളി​വു​ക​ളു​ണ്ടാ​ക്കി​യെ​ന്നാ​ണ് മു​ന്‍ ജ​യി​ല്‍ ഡി​ജി​പി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍.

ശ്രീ​ലേ​ഖ​യ്‌​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട് നീ​ങ്ങാ​നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍റെ നീ​ക്കം.

Related posts

Leave a Comment