ശ്രീ​ലേ​ഖ ഉ​ണ്ടാ​ക്കി​യ തി​ര​ക്ക​ഥ! ദി​ലീ​പ് സ്വ​ന്തം ഫോ​ണു​ക​ള്‍ ഒ​ളി​പ്പി​ച്ച​തെ​ന്തിന്‌ ​? ആ​ര്‍.​ ശ്രീ​ലേ​ഖ​യ്ക്ക് ദി​ലീ​പി​നോ​ട് ആ​രാ​ധ​ന​യെ​ന്ന് ബാ​ല​ച​ന്ദ്ര​കു​മാ​ര്‍

കൊ​ച്ചി: മു​ന്‍ ജ​യി​ല്‍ ഡി​ജി​പി ആ​ര്‍.​ ശ്രീ​ലേ​ഖ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ​തി​രെ സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​ര്‍.

ശ്രീ​ലേ​ഖ ഉ​ണ്ടാ​ക്കി​യ തി​ര​ക്ക​ഥ​യാ​ണ് ഇ​തെന്നും അ​വ​ര്‍​ക്ക് ദി​ലീ​പി​നോ​ട് ആ​രാ​ധ​ന​യാ​ണെ​ന്നും ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ പ​റ​ഞ്ഞു.

ശ്രീ​ലേ​ഖ ഇ​പ്പോ​ള്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ എ​ന്തു​കൊ​ണ്ട് സ​ര്‍​ക്കാ​രി​നെ അ​റി​യി​ച്ചി​ല്ലെ​ന്നു ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ ചോ​ദി​ച്ചു.

അ​വ​ര​ത് സ​ര്‍​ക്കാ​രി​ന് എ​ഴു​തി ന​ല്‍​കു​ക​യാ​ണ് വേ​ണ്ട​ത്. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടെ​യെ​ന്നും ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ പ​റ​ഞ്ഞു.

സ​ര്‍​വീ​സി​ല്‍ നി​ന്ന് വി​ര​മി​ക്കാ​ന്‍ കാ​ത്തുനി​ല്‍​ക്കു​ക​യാ​യി​രു​ന്നു വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്താ​ന്‍. ഇ​തി​ന്‍റെ പി​ന്നി​ല്‍ ഗൂ​ഡാ​ലോ​ച​ന​യു​ണ്ടെ​ന്നും ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ ആ​രോ​പി​ച്ചു. 

ശ്രീ​ലേ​ഖ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ ത​ന്നെ ബാ​ധി​ക്കി​ല്ല. പോ​ലീ​സി​നെ മോ​ശ​ക്കാ​രാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​ത്.

തെ​ളി​വു​ക​ള്‍ പ​ല​തും പോ​ലീ​സി​ന്‍റെ പ​ക്ക​ലു​ണ്ട്. ദി​ലീ​പ് സ്വ​ന്തം ഫോ​ണു​ക​ള്‍ ഒ​ളി​പ്പി​ച്ച​തെ​ന്തി​നെ​ന്നും ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ ചോ​ദി​ച്ചു.

കേ​സി​ല്‍ പോ​ലീ​സി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് ആ​ര്‍.​ ശ്രീ​ലേ​ഖ ഉ​ന്ന​യി​ച്ച​ത്. ദി​ലീ​പി​നെ​തി​രെ പോ​ലീ​സ് വ്യാ​ജ തെ​ളി​വു​ക​ളു​ണ്ടാ​ക്കി​യെ​ന്നാ​ണ് മു​ന്‍ ജ​യി​ല്‍ ഡി​ജി​പി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍.

Related posts

Leave a Comment