ക്രിസ്മസ് ദിനത്തില്‍ അതിരമ്പുഴ പള്ളിയിലെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം; മോഷ്ടാവ് പിടിയില്‍; മോഷ്ടിച്ചത് 6000 രൂപ

അ​തി​ര​ന്പു​ഴ: അ​തി​ര​ന്പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ നേ​ർ​ചപ്പെട്ടി കു​ത്തിത്തു​റ​ന്ന് 6000രൂ​പ ക​വ​ർ​ന്ന​യാ​ൾ പി​ടി​യി​ൽ. കൈ​പ്പു​ഴ സ്വ​ദേ​ശി കു​ര്യ​നെ​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​തി​ര​ന്പു​ഴ ഭാ​ഗ​ത്തുനി​ന്ന് ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക്രി​സ്മ​സ് ദി​ന​മാ​യ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12നാ​ണ് ഇ​യാ​ൾ പ​ള്ളി​ക്കു​ള്ളി​ൽ ക​യ​റി മോ​ഷ​ണം ന​ട​ത്തി​യ​ത്. ക്രി​സ്മ​സു​മാ​യി ബ​ന്ധ​പ്പെട്ടു പ​ള്ളി​ക്കു​ള്ളി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഉ​ണ്ണി യേ​ശു​വി​ന്‍റെ രൂ​പ​ത്തി​ന് മു​ന്പി​ൽ വ​ച്ചി​രു​ന്ന നേ​ർ​ച്ചപ്പെ​ട്ടി​യി​ൽ നി​ന്നു​മാ​ണ് ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യ​ത്.

ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തു​ന്ന​ത് പ​ള്ളി​ക്കുള്ളിൽ വ​ച്ചി​രു​ന്ന സി​സി​ടി​വി ദൃശ്യ​ങ്ങ​ളി​ലൂ​ടെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​യാ​ൾ സ​മാ​ന​മാ​യ രീ​തി​യി​ൽ മു​ന്പും പ​ള്ളി​ക​ളി​ൽ നി​ന്നും മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts