മൂവർ സംഘം സഞ്ചരിച്ച ബൈ​ക്ക് നിയന്ത്രണം വിട്ട് മ​ര​ത്തി​ലി​ടി​ച്ച് കുമരകം സ്വദേശി അതുലിന് ദാരുണാന്ത്യം; ഒൻപതു വർഷം മുമ്പ് അച്ഛൻ മരിച്ചതും ബൈക്കപകടത്തിൽ

കു​മ​ര​കം: നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പെ​ട്ട മൂ​ന്നു യു​വാ​ക്ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു. ഒ​ള​ശ പ​ള്ളി​ക്ക​വ​ല അ​ര​വി​ന്ദ​ശ്ശേ​രി അ​തു​ൽ. എ​ബി. കു​ര്യ​ൻ (21) ആ​ണ് മ​രി​ച്ച​ത്.

ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി ഷാ​ഹു​ൽ, തി​രു​വ​ഞ്ചൂ​ർ സ്വ​ദേ​ശി അ​ഖി​ൽ എ​ന്നി​വ​ർ പ​രു​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു. കു​മ​ര​കം ന​വ​ന​സ്ര​ത്തു​പ​ള്ളി- ജെ​ട്ടി റോ​ഡി​ൽ പു​റ​ത്തേ​ക്ക​രി രാ​ജീ​വി​ന്‍റെ ഗോ​വ​ണി പാ​ല​ത്തി​നു സ​മീ​പം ഇ​ന്ന​ലെ അ​ർ​ദ്ധ​രാ​ത്രി 12.50നാ​യി​രു​ന്നു അ​പ​ക​ടം.

കു​മ​ര​കം ഇ​ല്ലി​ക്ക​ളം റി​സോ​ർ​ട്ടി​ൽ സു​ഹൃ​ത്തി​ന്‍റെ വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് മൂ​വ​രും ഒ​രു ബൈ​ക്കി​ൽ മ​ട​ങ്ങി​പ്പോ​രു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

സം​ഭ​വം ഇ​വ​രി​ലൊ​രാ​ൾ സു​ഹൃ​ത്തു​ക്ക​ളെ ഫോ​ണി​ൽ വി​ളി​ച്ച​റി​യി​ച്ചു. റി​സോ​ർ​ട്ടി​ൽ നി​ന്നെ​ത്തി​യ കൂ​ട്ടു​കാ​ർ പ​രു​ക്കേ​റ്റു റോ​ഡി​ൽ കി​ട​ന്ന ര​ണ്ടു പേ​രേ​യും കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ബൈ​ക്കി​ൽ മൂ​ന്നു പേ​രു​ണ്ടാ​യി​രു​ന്ന വി​വ​രം പി​ന്നീ​ടാ​ണ് ര​ക്ഷി​ക്കാ​നെ​ത്തി​യ​വ​രെ അ​റി​യി​ച്ച​ത്.

പ​രു​ക്കേ​റ്റ​വ​രു​ടെ സൃ​ഹൃ​ത്തു​ക്ക​ൾ വീ​ണ്ടും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി. ഒ​പ്പം നാ​ട്ടു​കാ​രും പ​ങ്കെ​ടു​ത്തു. പാ​ല​ത്തി​ന​ടി​യി​ൽ മ​റു വ​ശ​ത്താ​യി ഒ​രു​കൈ മാ​ത്രം വെ​ള്ള​ള​ത്തി​നു മു​ക​ളി​ൽ കാ​ണ​പ്പെ​ട്ട നി​ല​യി​ൽ നാ​ട്ടു​കാ​ര​നാ​യ ച​ക്കാ​ല​യ്ക്ക​ൽ സോ​ണി പോ​ൾ അ​തു​ലി​നെ ക​ണ്ടെ​ത്തി. മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.

മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തു​ലി​ന്‍റെ പി​താ​വ് എ​ബി കു​ര്യ​ൻ ഒ​ന്പ​ത് വ​ർ​ഷം മു​ന്പ് റോ​ഡ​പ​ക​ട​ത്തി​ലാ​ണ് മ​രി​ച്ച​ത്. അ​തു​ൽ എ​റ​ണാ​കു​ളം രാ​ജ​ഗി​രി കോ​ളേ​ജ് മൂ​ന്നാം വ​ർ​ഷ ബി.​കോം വി​ദ്യാ​ർ​ത്ഥി​യാ​ണ്. മാ​താ​വ്: ലീ​ന. ഏ​ക സ​ഹോ​ദ​ര​ൻ: അ​ഖി​ൽ. എ​ബി. കു​ര്യ​ൻ കാ​ന​ഡ​യി​ൽ വി​ദ്യാ​ർ​ത്ഥി​യാ​ണ്.

Related posts

Leave a Comment