ത​ളി​പ്പ​റ​മ്പ് പു​ഷ്പ​ഗി​രി​യി​ല്‍ എ​ടി​എം ക​വ​ര്‍​ച്ചാ​ശ്ര​മം; ആളുകൾ എത്തിയതിനെ തുടർന്ന് മോഷ്ടാക്കൾ മുങ്ങി; അന്വേഷണം ഊർജിതമാക്കി പോലീസ്

ത​ളി​പ്പ​റ​മ്പ്: പു​ഷ്പ​ഗി​രി​യി​ല്‍ എ​ടി​എം ക​വ​ര്‍​ച്ചാ​ശ്ര​മം, പ​ത്ര​വാ​ഹ​നം വ​ന്ന​തി​നെ​തു​ട​ര്‍​ന്ന് മോ​ഷ്ടാ​ക്ക​ള്‍ ഇ​റ​ങ്ങി​യോ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന് പു​ല​ര്‍​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. വെ​ട്ടം ബി​ല്‍​ഡിം​ഗി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​സ്ബി​ടി എ​ടി​എം കൗ​ണ്ട​റി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്.

എ​ല്ലാ പ​ത്ര​ങ്ങ​ളു​ടെ​യും കെ​ട്ടു​ക​ള്‍ ഇ​റ​ക്കു​ന്ന​ത് ഇ​വി​ടെ​യാ​യ​തി​ല്‍ പ​ത്ര​വ​ണ്ടി വ​ന്ന​തോ​ടെ​യാ​ണ് മോ​ഷ്ടാ​ക്ക​ള്‍ ഇ​റ​ങ്ങി​യോ​ടി​യ​ത്. വാ​ഹ​ന ഡ്രൈ​വ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ​തു​ട​ര്‍​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. മോ​ഷ്ടാ​ക്ക​ള്‍ കൊ​ണ്ടു​വ​ന്ന ഗ്യാ​സ് ക​ട്ട​ര്‍ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഇ​വി​ടെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​ണ്. പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ബാ​ങ്ക് അ​ധി​കൃ​ത​ര്‍ എ​ത്തി​യാ​ല്‍ മാ​ത്ര​മേ കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ പ​റ​യാ​നാ​വൂ എ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സി​ഐ ഇ.​സ​ത്യ​നാ​ഥ്, എ​സ്‌​ഐ കെ.​പി.​ഷൈ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts