കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സ്; യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം : കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നെ വീ​ട് ക​യ​റി ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അരുവിക്കര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​രു​വി​ക്ക​ര മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ (35), ഇ​യാ​ളു​ടെ സു​ഹൃ​ത്ത് ശ​ര​ത് എ​ന്നി​വ​രെ​യാ​ണ് ആ​ര്യ​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യ തോ​ളൂ​ർ സ്വ​ദേ​ശി സാ​ബു​വി​നെ ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. ആ​ര്യ​നാ​ട് മു​ൻ​പ് ന​ട​ന്ന അ​ടി​പി​ടി കേ​സ് ഒ​ത്ത് തീ​ർ​പ്പാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ആ​ര്യ​നാ​ട്ടെ ക​ർ​ഷ​ക കോ​ണ്‍്ഗ്ര​സ് നേ​താ​വി​ന്‍റെ വീ​ട്ടി​ലി​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ട സം​ഘം സാ​ബു​വി​നെ ആ​ക്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സാ​ബു​വി​നെ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് മെഡിക്കൽ കോളജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​ര്യ​നാ​ട് സി​ഐ. എ​ൻ.​ആ​ർ.​ജോ​സ്്്, എ​സ്ഐ. ബി. ​ര​മേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

രാ​ഹു​ൽ ഉ​ൾ​പ്പെ​ട്ട അ​ഞ്ച് പേ​ർ​ക്കെ​തി​രെ​യാ​ണ് ആ​ര്യ​നാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.മ​റ്റ് പ്ര​തി​ക​ളാ​യ സോ​നു, ര​ഞ്ജി​ത്ത്, ഹാ​ഷിം എ​ന്നി​വ​ർ ഒ​ളി​വി​ലാ​ണ്.

Related posts

Leave a Comment