വിവാദനായിക ശ്രീ റെഡ്ഡിയെ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമം ! വധഭീഷണി മുഴക്കിയ പണമിടപാടു സ്ഥാപന ഉടമയ്‌ക്കെതിരേ പരാതി നല്‍കി നടി…

വിവാദ നായിക ശ്രീ റെഡ്ഡിയെ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തവര്‍ക്കെതിരേ നടി പോലീസില്‍ പരാതി നല്‍കി.അനധികൃതമായ ആക്രമണം നടത്തിയ പണമിടപാടുകാരനും സഹായിക്കുമെതിരെയാണ് നടി പരാതി നല്കിയത്. വീട്ടില്‍ കയറി രണ്ടുപേര്‍ തന്നെ ആക്രമിച്ചെന്ന കേസില്‍ പണമിടപാടു സ്ഥാപന ഉടമ സുബ്രഹ്മണിക്കും അസിസ്റ്റന്റ് ഗോപിക്കുമെതിരെയാണ് ശ്രീ റെഡ്ഡി പരാതി നല്‍കിയിരിക്കുന്നത്.

തന്റെ വീട്ടില്‍ കയറി വധഭീഷണി മുഴക്കിയെന്നും തന്നെ ആക്രമിച്ചെന്നുമാണ് ശ്രീറെഡ്ഡി പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 21-ാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മറ്റൊരു കേസില്‍ അറസ്റ്റിലായ സുബ്രഹ്മണി താന്‍ പൊലീസ് പിടിയിലാകാന്‍ കാരണം ശ്രീ റെഡ്ഡിയാണെന്ന് ആരോപിച്ചാണ് നടിയുടെ ചെന്നൈയിലെ വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ തെലു്ങ്ക് സിനിമാ ലോകത്തെ പിടിച്ചു കുലുക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയാണ് ശ്രീറെഡ്ഡി ശ്രദ്ധേയയായത്.

നാനി, റാണ ദഗ്ഗുബട്ടിയുടെ സഹോദരന്‍, പ്രമുഖ സംവിധായകര്‍ തുടങ്ങി നിരവധിപ്പേര്‍ക്കെതിരെ തെളിവുകള്‍ സഹിതമാണ് ശ്രീ റെഡ്ഡി ആരോപണം നടത്തിയത്. പിന്നീട് തമിഴ് നടന്‍ വിശാല്‍, രാഘവ ലോറന്‍സ്, ശ്രീകാന്ത്, സംവിധായകല്‍ സുന്ദര്‍ സി, എആര്‍ മുരുകദോസ് എന്നിവല്‍ക്കെതിരേയും നടി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

Related posts