ഹോ​സ്പി​റ്റ​ൽ അ​റ്റ​ൻ​ഡ​ന്‍റ് ഗ്രേ​ഡ്-2 ത​സ്തി​ക​! ഇ​ന്‍റ​ർ​വ്യൂ ക​ഴി​ഞ്ഞി​ട്ട് മാ​സ​ങ്ങ​ൾ, ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ആ​ശ​ങ്ക​യി​ൽ

നി​ശാ​ന്ത് ഘോ​ഷ്

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ഹോ​സ്പി​റ്റ​ൽ അ​റ്റ​ൻ​ഡ​ന്‍റ് ഗ്രേ​ഡ്-2 ത​സ്തി​ക​യി​ലേ​ക്കു​ള്ള നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്‍റ​ർ​വ്യൂ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും നി​യ​മ​ന ന​ട​പ​ടി​ക​ൾ വൈ​കു​ന്നു.

എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ​യാ​യി​രു​ന്നു ഇ​ന്‍റ​ർ​വ്യൂ​വി​ന് പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്.

നേ​ര​ത്തെ ജൂ​ലൈ മാ​സം ന​ട​ത്താ​നി​രു​ന്ന ഇ​ന്‍റ​ർ​വ്യു പി​ന്നീ​ട് ഒ​ക്ടോ​ബ​റി​ൽ ക​ണ്ണൂ​ർ ഡി​എം​ഒ ഓ​ഫീ​സി​ൽ വ​ച്ചാ​യി​രു​ന്നു ന​ട​ത്തി​യ​ത്. ഇ​ന്‍റ​ർ​വ്യു ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചെ​ങ്കി​ലും ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ല.

നി​യ​മ​നം സം​ബ​ന്ധി​ച്ച് ഡി​എം​ഒ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ കോ​വി​ഡും പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളാ​ണ് നി​യ​മ​ന ന​ട​പ​ടി​ക​ൾ വൈ​കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​ച്ച മ​റു​പ​ടി.

ആ​തു​ര​സേ​വ​ന മേ​ഖ​ല​യി​ലു​ള്ള ജീ​വ​ന​ക്കാ​രി​ൽ ചി​ല​ർ​ക്ക് കോ​വി​ഡ് ബാ​ധി​ക്കു​ക​യും മ​റ്റു പ​ല​രും ക്വാ​റ​ന്‍റൈ​നി​ലും പോ​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.

ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ അ​വ​ശ്യ വി​ഭാ​ഗ​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത അ​വ​സ്ഥ​യി​ൽ കോ​വി​ഡ് കാ​ല​ത്തും തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ങ്ങ​ളി​ലും നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ൽ ത​ട​സ​മി​ല്ലാ​യി​രു​ന്നു.

ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ അ​വ​ശ്യ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്ന് മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യും നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തൊ​ന്നും പാ​ലി​ക്ക​പ്പെ​ടാ​ത്ത​താ​ണ് ഉ​ദ്യോ​ഗ​ർ​ഥി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത്.

ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ വൈ​കു​ന്ന​തി​ന് കാ​ര​ണം ഇ​ന്‍റ​ർ​വ്യൂ​വി​ന് പ​ങ്കെ​ടു​ത്ത​വ​രെ ത​ഴ​ഞ്ഞ് പി​ൻ​വാ​തി​ൽ നി​യ​മ​നം ന​ട​ത്താ​നു​ള്ള നീ​ക്ക​മാ​ണെ​ന്നും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ലി​സ്റ്റ് എ​ത്ര​യും പെ​ട്ടെ​ന്ന് പ്ര​സി​ദ്ധീ​ക​രി​ച്ച് നി​യ​മ​ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.

Related posts

Leave a Comment