പഠനം മുടങ്ങുമെന്ന പേടി ഇനിവേണ്ട;  ര​മ്യ​യു​ടെ വീ​ട്ടി​ലേ​ക്ക് ലാ​പ്ടോ​പ്പു​മാ​യി സു​രേ​ഷ് ഗോ​പിയെത്തി


തൃ​ശൂ​ർ: ര​മ്യ​യു​ടെ സ​ങ്ക​ട​മ​റി​ഞ്ഞ് സു​രേ​ഷ് ഗോ​പി ര​മ്യ​യു​ടെ കൊ​ച്ചു​വീ​ട്ടി​ലെ​ത്തി. എ​ൻ​ജി​നി​യ​റിം​ഗി​നു ശേ​ഷം ഉ​ന്ന​ത പ​ഠ​നം ന​ട​ത്തു​ന്ന ര​മ്യ​യെ തേ​ടി​യാ​ണ് സു​രേ​ഷ് ഗോ​പി എം​പി തൃ​ശൂ​ർ റെ​യി​ൽ​വേ ചേ​രി​യി​ൽ താ​മ​സി​ക്കു​ന്ന കൊ​ച്ചു​വീ​ട്ടി​ലേ​ക്ക് വ​ന്ന​ത്.

ലാ​പ്ടോ​പ്പ് ത​ക​രാ​റി​ലാ​യ​തേ​ത്തു​ട​ർ​ന്നു പ​ഠ​നം പ്ര​തി​സ​ന്ധി​യി​ലാ​യ​ത് ര​മ്യ​യെ ഏ​റെ വേ​ദ​നി​പ്പി​ച്ചി​രു​ന്നു. പു​തി​യ​ത് വാ​ങ്ങാ​ൻ സാ​ന്പ​ത്തി​ക​മാ​യ ക​ഴി​വു​മി​ല്ല.

ഈ ​വി​വ​രം സു​രേ​ഷ് ഗോ​പി​യു​ടെ ചെ​വി​യി​ലെ​ത്തി​യ​തോ​ടെ​യാ​ണ് പു​തി​യ ലാ​പ്ടോ​പ്പു​മാ​യി സു​രേ​ഷ് ഗോ​പി ര​മ്യ​യെ കാ​ണാ​നെ​ത്തി​യ​ത്.

റെ​യി​ൽ​വേ ചേ​രി പു​ന​ര​ധി​വാ​സ​ത്തി​നു കോ​ർ​പ​റേ​ഷ​ൻ ഭൂ​മി വാ​ങ്ങി​യെ​ങ്കി​ലും വീ​ടു​വ​ച്ചു ന​ൽ​കാ​ത്ത പ്ര​ശ്നം കോ​ള​നി​ക്കാ​ർ സൂ​ചി​പ്പി​ച്ചു. ഇ​തി​ൽ ഇ​ട​പെ​ടാ​മെ​ന്ന് വാ​ക്കു ന​ൽ​കി​യാ​ണ് സു​രേ​ഷ് ഗോ​പി മ​ട​ങ്ങി​യ​ത്.

Related posts

Leave a Comment