ഓ​ട്ടോ​യി​ൽ ക​ള​ഞ്ഞു കി​ട്ടി​യ സ്വർണ ചെ​യി​ൻ തിരികെ നൽകി ഓ​ട്ടോ​ക്കാ​ര​ൻ ഗോപി മാ​തൃ​ക​യാ​യി

auto-chain-lപെ​രു​ന്പാ​വൂ​ർ: ഓ​ട്ടോ​യി​ൽ ക​ള​ഞ്ഞ് കി​ട്ടി​യ അ​ര പ​വ​ൻ ചെ​യി​ൻ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ച്ച് ഓ​ട്ടോ​ക്കാ​ര​ൻ മാ​തൃ​ക​യാ​യി. പു​ല്ലു​വ​ഴി​യി​ൽ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ പാ​സ​ഞ്ച​ർ ഓ​ട്ടോ ഓ​ടി​ക്കു​ന്ന മ​രോ​ട്ടി​ക്ക​ട​വ് പ​ള്ളി​മാ​ലി​ൽ വീ​ട്ടി​ൽ ഗോ​പി​ക്കാ​ണ് ത​ന്‍റെ ഓ​ട്ടോ​യി​ൽ നി​ന്നു ചെ​യി​ൻ ല​ഭി​ച്ച​ത്. ക​ഞ്ഞി​ക്കു​ഴി​യി​ലു​ള്ള സ്ത്രീ​യും മാ​താ​വും കു​ഞ്ഞി​നെ ഡോ​ക്ട​റെ കാ​ണി​ക്കാ​നാ​യി കു​റു​പ്പം​പ​ടി​യി​ലെ​ത്തി​യ​താ​യി​രു​ന്നു.

ആ​വ​ശ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ് തി​രി​കെ പോ​കാ​നൊ​രു​ങ്ങു​ന്പോ​ഴാ​ണ് കൈ ​ചെ​യി​ൻ ന​ഷ്ട​പ്പെ​ട്ട​താ​യി അ​റി​യു​ന്ന​ത്. കു​റു​പ്പം​പ​ടി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം ന​ൽ​കു​ന്ന​തി​ന് മു​ന്പാ​യി ഓ​ട്ടോ ഡ്രൈ​വ​ർ സ്റ്റേ​ഷ​നി​ൽ ചെ​യി​ൻ എ​ൽ​പ്പി​ച്ചു പോ​യി​രു​ന്നു. പി​ന്നീ​ട് ഓ​ട്ടോ ഡ്രൈ​വ​റെ വി​വ​രം അ​റി​യി​ച്ച് ഗോ​പി​യെ കൊ​ണ്ട് ത​ന്നെ സ്വ​ർ​ണ ചെ​യി​ൻ ഉ​ട​മ​ക്ക് കൈ​മാ​റി. കു​റു​പ്പം​പ​ടി എ​സ്.​ഐ പി.​എം ഷ​മീ​ർ ഓ​ട്ടോ ഡ്രൈ​വ​റെ അ​നു​മോ​ദി​ച്ചു.

Related posts