മോഷണത്തിനും കേസെടുക്കും ! ശിവ രഞ്ജിത്ത് അമ്പെയ്ത്ത് മത്സരങ്ങളില്‍ പങ്കെടുത്തിട്ടില്ലെന്ന് ആര്‍ച്ചറി അസോസിയേഷന്‍; ശിവ രഞ്ജിത്തിനെതിരേയുള്ള കുരുക്ക് മുറുകുന്നു…

യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിനെതിരെയുള്ള കുരുക്ക് മുറുകുന്നു. വ്യാജസീല്‍ നിര്‍മാണത്തിനും മോഷണത്തിനും കേസെടുക്കുമെന്നാണ് അറിയുന്നത്. ശിവരഞ്ജ്ത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത ഉത്തരക്കടലാസുകള്‍ മോഷ്ടിച്ചതാണെന്നാണ് കേരള യൂണിവേഴ്‌സിറ്റി അധികാരികള്‍ പൊലീസിനെ അറിയിച്ചു കഴിഞ്ഞു. സീലുകള്‍ വ്യാജമാണെന്ന് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറും സമ്മതിച്ചിട്ടുണ്ട്.

യൂണിവേഴ്‌സിറ്റി പരാതി നല്‍കുന്നതോടെ മോഷണത്തിനും വ്യാജരേഖാ നിര്‍മാണത്തിനും രണ്ട് പുതിയ കേസുകള്‍ പൊലീസ് റജിസ്റ്റര്‍ ചെയ്യും. കഴിഞ്ഞ 12 വര്‍ഷത്തിനിടെ അസോസിയേഷന്‍ നടത്തിയ ജില്ലാതല മല്‍സരത്തില്‍ പോലും ശിവരഞ്ജിത് പങ്കെടുത്തിട്ടില്ലെന്ന് ആര്‍ച്ചറി അസോസിയേഷന്‍ വ്യക്തമാക്കിയതോടെ സര്‍ട്ടിഫിക്കറ്റുകളും വ്യാജമാണോയെന്ന സംശയം ബലപ്പെട്ടു.

അതിനിടെ ശിവരഞ്ജിത്ത് അമ്പെയ്ത്ത് മല്‍സരങ്ങളില്‍ പങ്കെടുത്തിട്ടില്ലെന്നും സര്‍ട്ടിഫിക്കറ്റില്‍ അന്വേഷണം വേണമെന്നും ആര്‍ച്ചറി അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് അഖിലിനെ കുത്തിപ്പരുക്കേല്‍പ്പിച്ച സംഘര്‍ഷത്തില്‍ പുറത്ത് നിന്നുള്ള എസ്.എഫ്.ഐ പ്രവര്‍ത്തകരും പങ്കെടുത്തതായി പൊലീസ് സ്ഥിരീകരിച്ചു. അധിക മാര്‍ക്കിനായി പിഎസ്‌സിയില്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് പരിശോധിച്ച്, ആ മല്‍സരങ്ങളില്‍ ശിവരഞ്ജിത്ത് പങ്കെടുത്തിട്ടുണ്ടോയെന്ന് അന്വേഷിക്കാനാണ് പൊലീസ് നീക്കം. കോളജിനു പുറത്തു നിന്നുള്ള ഹൈദര്‍, ഹരീഷ് എന്നീ എസ്.എഫ്.ഐ നേതാക്കള്‍ കൂടിയെത്തിയാണ് അഖിലിനെ ആക്രമിച്ചതെന്ന് കണ്ടെത്തി. കേസിലാകെയുള്ള 17 പ്രതികളില്‍ ആറുപേര്‍ മാത്രമാണ് പിടിയിലായിരിക്കുന്നത്.

Related posts