ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റുടെ സ​ത്യ​സ​ന്ധ​ത​യി​ൽ  ഏ​ഴാം ക്ലാ​സു​കാ​രിക്കു തി​രി​ച്ചു കി​ട്ടി​യ​ത്  ഒ​രു പ​വ​ന്‍റെ സ്വ​ർ​ണ ചെ​യി​ൻ

ക​ടു​ത്തു​രു​ത്തി: ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ ഭാ​സി​യു​ടെ സ​ത്യ​സ​ന്ധ​ത​യി​ൽ ആ​ന്പ​ല്ലൂ​ർ സെ​ന്‍റ് ഫ്രാ​ൻ​സീ​സ് സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സു​കാ​രി ല​ക്ഷ്മി​ക്ക് തി​രി​ച്ചു കി​ട്ടി​യ​ത് ഒ​രു പ​വ​ന്‍റെ സ്വ​ർ​ണ ചെ​യി​ൻ. ക​ഴി​ഞ്ഞ 21 ന് ​പു​ല​ർ​ച്ചെ അ​ര​യ​ൻ​കാ​വി​ൽ​നി​ന്നും പൂ​രം ക​ഴി​ഞ്ഞ് ഓ​ട്ടോ​റി​ക്ഷ​യി​ൽ മ​ട​ങ്ങു​ന്പോ​ഴാ​ണ് കീ​ച്ചേ​രി കാ​ലാ​യി​ൽ മ​നോ​ജി​ന്‍റെ മ​ക​ൾ ല​ക്ഷ്മി​യു​ടെ സ്വ​ർ​ണ​ചെ​യി​ൻ ന​ഷ്ട​പ്പെ​ട്ട​ത്.

ബ്ര​ഹ്മ​മം​ഗ​ലം സ്റ്റാ​ൻ​ഡി​ൽ ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കു​ന്ന ഏ​നാ​ദി ത​ച്ചാ​ട്ടു​ത​റ​യി​ൽ ഭാ​സി​യു​ടെ വ​ണ്ടി​യി​ലാ​യി​രു​ന്നു ല​ക്ഷ്മി​യും മു​ത്ത​ശ്ശി​യും മ​റ്റ് ബ​ന്ധു​ക്ക​ളും യാ​ത്ര ചെ​യ്ത​ത്. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ വ​ഴി​യി​ലോ വ​ണ്ടി​യി​ലോ ആ​ഭ​ര​ണം ക​ണ്ടെ​ത്താ​നാ​യി​ല്ല. വീ​ട്ടു​കാ​രു​ടെ ഫോ​ണ്‍ ന​ന്പ​ർ വാ​ങ്ങി​യ ഭാ​സി ആ​ഭ​ര​ണം കി​ട്ടി​യാ​ൽ അ​റി​യി​ക്കാം എ​ന്നു​പ​റ​ഞ്ഞു മ​ട​ങ്ങി.

വാ​ങ്ങി പു​തു​മ മാ​റാ​ത്ത ചെ​യി​ൻ ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന് ക​രു​തി​യി​രി​ക്കു​ന്പോ​ഴാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഭാ​സി​യു​ടെ വി​ളി​യെ​ത്തി​യ​ത്. വ​ണ്ടി ക​ഴു​കി വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ൽ സീ​റ്റി​ന്‍റെ താ​ഴെ കൊ​ളു​ത്തി​ൽ കു​രു​ങ്ങി കി​ട​ന്ന ചെ​യി​ൻ കി​ട്ടി​യെ​ന്നാ​യി​രു​ന്നു ഭാ​സി ഫോ​ണി​ലൂ​ടെ അ​റി​യി​ച്ച​ത്.

ഉ​ട​ൻ​ത​ന്നെ ല​ക്ഷ്മി​യു​ടെ വീ​ട്ടി​ലെ​ത്തി ബ​ന്ധു​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഭാ​സി ചെ​യി​ൻ കൈ​മാ​റി. പ്ര​ള​യ​കാ​ല​ത്തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​നാ​യ ഭാ​സി​യു​ടെ സ​ത്യ​സ​ന്ധ​ത​യെ പ്ര​ശം​സി​ച്ച നാ​ട്ടു​കാ​രും ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രും അ​ടു​ത്ത​ദി​വ​സം ഇ​ദ്ദേ​ഹ​ത്തെ അ​നു​മോ​ദി​ക്കു​ന്ന​തി​നാ​യി യോ​ഗം ചേ​രും.

Related posts