ഇരിട്ടി: ഇരിട്ടി ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവർ കീഴൂർകുന്ന് സ്വദേശി ശ്രീനിലയത്തിൽ പ്രേമരാജന്റെ സത്യസന്ധതയിൽ ശിവപുരം പടുപാറ സ്വദേശികൾക്ക് തിരിച്ചു കിട്ടിയത് 15 പവനും 25,000 രൂപയും. പ്രേമരാജന്റെ ഓട്ടോയിൽ യാത്രചെയ്ത ഉടമ ബാഗ് എടുക്കാതെ ഇറങ്ങി പോകുകയായിരുന്നു.
പിന്നീട് സീറ്റിൽ ബാഗ് കണ്ടെത്തിയ പ്രേമരാജൻ ഇതുമായി നേരെ പോലീസ് സ്റ്റേഷനിലെത്തി ഏല്പിച്ചു. പോലീസ് ബാഗ് തുറന്നു നോക്കിയപ്പോഴാണ് സ്വർണവും പണവും കണ്ടെത്തിയത്.
ബാഗിൽ നിന്ന് ലഭിച്ച വിലാസവുമായി പോലീസ് ബന്ധപ്പെടുകയും ഇവർക്ക് പ്രേമരാജന്റെ സാന്നിധ്യത്തിൽ കൈമാറുകയുമായിരുന്നു.
