കോഴിക്കോട്: വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ കുട്ടിയെ ബസില്‍ പിന്തുടരുകയും കോഴിക്കോട്ടെ ഒരു മാളില്‍ എത്തിക്കാം എന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റി വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത കേസില്‍ യുവാവിനെ പോലീസ് പിടികൂടി. വെള്ളരിക്കല്‍ വീട്ടില്‍ ടി.പി. ഷൗക്കത്തലി (42)യെയാണ്പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് വനിത പോലീസ് സ്റ്റേഷനിലെ സബ്ഇന്‍സ്പെക്ടര്‍ തുളസിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കോഴിക്കോട് വച്ചാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
