“മറക്കില്ലൊരിക്കലും ഈ ഓട്ടോക്കാരനെ’; കളഞ്ഞുകിട്ടിയ പഴ്സ് ഉടമസ്ഥനെ കണ്ട് തിരികെ നൽകി ഓട്ടോക്കാരൻ; സുനിലിനെ അഭിനന്ദിച്ച് നാട്ടുകാരും സുഹൃത്തുക്കളും

ഗു​രു​വാ​യൂ​ർ: ​റോ​ഡി​ൽ നി​ന്നു ല​ഭി​ച്ച പ​ണ​വും വി​ല​പ്പെ​ട്ട രേ​ഖ​ക​ളു​മ​ട​ങ്ങി​യ പ​ഴ്സ് 11 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഉ​ട​മ​യെ ക​ണ്ടെ​ത്തി തി​രി​ച്ച് ന​ല്കി ഓ​ട്ടോ​ഡ്രൈ​വ​ർ മാ​തൃ​ക​യാ​യി. മ​മ്മി​യൂ​ർ ക്ഷേ​ത്ര​ത്ത​ിന​ടു​ത്ത് ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കു​ന്ന കോ​ട്ട​പ്പ​ടി കോ​ലേ​ഴി​പ​റ​ന്പി​ൽ സു​നി​ലാ​ണ് വി​ലാ​സം നോ​ക്കി ഉ​ട​മ​യെ ക​ണ്ടെ​ത്തി പ​ഴ്സ് തി​രി​ച്ചു ന​ല്കി​യ​ത്.

പു​ന്ന​യൂ​ർ​ക്കു​ളം ആ​ൽ​ത്ത​റ ക​ള​ത്തി​ൽ അ​നീ​ഷി​ന്‍റെ പ​ഴ്സാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ന​ഷ്ട​പ്പെ​ട്ട​ത്. പ​ണം, എ​ടി​എം കാ​ർ​ഡ്, ലൈ​സ​ൻ​സ്, ആ​ധാ​ർ തു​ട​ങ്ങി​യ രേ​ഖ​ക​ളാ​ണ് പ​ഴ്സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്പോ​ഴാ​ണ് പ​ഴ്സ് ന​ഷ്ട​പ്പെ​ട്ട​ത്. മ​മ്മി​യൂ​ർ ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ൽ നി​ന്നാ​ണ് സു​നി​ലി​ന് പ​ഴ്സ് ല​ഭി​ക്കു​ന്ന​ത്.

പ​ഴ്സി​ൽ മൊ​ബൈ​ൽ​ഫോ​ണ്‍ ന​ന്പ​ർ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ലൈ​സ​ൻ​സി​ലെ വി​ലാ​സം അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ​ഴ്സ് തി​രി​ച്ച് കി​ട്ടി​ല്ലെ​ന്ന് ക​രു​തി രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പ് എ​ടു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു അ​നീ​ഷ്. പ​ഴ്സ് തി​രി​ച്ചു ന​ല്കി​യ സു​നി​ലി​നെ നാ​ട്ടു​കാ​രും സു​ഹൃ​ത്തു​ക്ക​ളും അ​ഭി​ന​ന്ദി​ച്ചു.

Related posts