യാ​ത്ര​യ്ക്കി​ടെ ഡ്രൈ​വ​റു​ടെ സം​സാ​ര ശൈ​ലി ശ​രി​യ​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​! യാ​ത്ര​ക്കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻശ്ര​മം; ഓ​ട്ടോ ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ൽ

പ​യ്യ​ന്നൂ​ര്‍: യാ​ത്ര​ക്കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. രാ​മ​ന്ത​ളി ചി​റ്റ​ടി സ്വ​ദേ​ശി​യും പു​ഞ്ച​ക്കാ​ട് കു​റു​ങ്ക​ട​വി​ലെ താ​മ​സ​ക്കാ​ര​നു​മാ​യ ഷി​ജു(37)​വി​നെ​യാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം.

കൊ​റ്റി​യി​ല്‍ ബ​സു​കാ​ത്തു​നി​ന്ന 48 കാ​രി​ക്ക് ബ​സ് കി​ട്ടാ​തെ വ​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് അ​തു​വ​ഴി വ​ന്ന ഓ​ട്ടോ​ക്കാ​ര​നോ​ട് പാ​ല​ക്കോ​ട് പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

യാ​ത്ര​യ്ക്കി​ടെ ഡ്രൈ​വ​റു​ടെ സം​സാ​ര ശൈ​ലി ശ​രി​യ​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ഓ​ട്ടോ നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും നി​ർ​ത്തി​യി​ല്ലെ​ന്നും ശ​ല്യം തു​ട​ർ​ന്ന​പ്പോ​ൾ കു​റു​ങ്ക​ട​വി​ലെ​ത്തി​യ​പ്പോ​ൾ പു​റ​ത്തേ​ക്ക് ചാ​ടി ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഓ​ട്ടോ​യി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ ഇ​വ​രെ മ​റ്റൊ​രു ഓ​ട്ടോ ഡ്രൈ​വ​റാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തെ​ന്നും പ​റ​യു​ന്നു.

ഇ​തേ തു​ട​ര്‍​ന്നാ​ണ് ഓ​ട്ടോ ഡ്രൈ​വ​റെ പു​ന്ന​ക്ക​ട​വി​ല്‍​നി​ന്നും പ​യ്യ​ന്നൂ​ര്‍ പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ പി.​ബാ​ബു​മോ​ന്‍ അ​റ​സ്റ്റു ചെ​യ്ത​ത്.

Related posts

Leave a Comment