സ്റ്റൗ പൊട്ടിത്തെറിച്ചാണ് മരിച്ചതെന്നു അയല്‍ക്കാര്‍; ജലനില്‍ തൂങ്ങിയാണ് മരിച്ചതെന്ന് ബന്ധുക്കള്‍! ഒരു മാസം മുന്‍പ് മരണപ്പെട്ട വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്തു പോസ്റ്റുമോര്‍ട്ടം നടത്തി

മ​ഞ്ചേ​രി: ഒ​രു മാ​സം മു​ൻ​പ് മ​ര​ണ​പ്പെ​ട്ട വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി. മ​ഞ്ചേ​രി പ​ട്ട​ർ​കു​ളം പ​രേ​ത​നാ​യ പു​ത്ത​ന​ത്ത് കു​ഞ്ഞു​മൊ​യ്തീ​ന്‍റെ മ​ക​ൾ ആ​യി​ഷ(36)​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്നു രാ​വി​ലെ ഖ​ബ​ർ തു​റ​ന്നു പു​റ​ത്തെ​ടു​ത്തു മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മോ​ർ​ച്ച​റി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ​ത്.

യു​വ​തി​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നു ആ​രോ​പി​ച്ചു ബ​ന്ധു​ക്ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 13നാ​ണ് ആ​യി​ഷ ഭ​ർ​തൃ​വീ​ട്ടി​ൽ മ​ര​ണ​പ്പെ​ട്ട​ത്.

പു​ല്ലാ​ര മു​തി​രി​പ്പ​റ​ന്പ് തേ​രാ​പ്പു​റ​ത്ത് ഉ​സ്മാ​ന്‍റെ ഭാ​ര്യ​യാ​ണ് ആ​യി​ഷ. ഇ​വ​ർ​ക്ക് മൂ​ന്നു ആ​ണ്‍​കു​ട്ടി​ക​ളു​ണ്ട്. ഇ​ക്ക​ഴി​ഞ്ഞ 13നു ​രാ​വി​ലെ അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന​തു​ക​ണ്ടെ​ത്തി​യ ആ​യി​ഷ​യെ ഭ​ർ​ത്താ​വ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സ്റ്റൗ ​പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് മ​രി​ച്ച​തെ​ന്നു അ​യ​ൽ​ക്കാ​രും ജ​ന​ലി​ൽ തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു ബ​ന്ധു​ക്ക​ളും സം​ശ​യി​ക്കു​ന്നു​ണ്ട്. ഭ​ർ​ത്താ​വി​ന്‍റെ പെ​രു​മാ​റ്റ​ത്തി​ൽ അ​സ്വ​ഭാ​വി​ക​ത ക​ണ്ടെ​തി​നെ​ത്തു​ട​ർ​ന്നു മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ബ​ന്ധു​ക്ക​ൾ മ​ല​പ്പു​റം എ​സ്പി​ക്ക് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

പെ​രി​ന്ത​ൽ​മ​ണ്ണ ആ​ർ​ഡി​ഒ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ന്നു രാ​വി​ലെ എ​ട്ടി​നു മു​തി​രി​പ്പ​റ​ന്പ് ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ ഏ​റ​നാ​ട് ത​ഹ​സി​ൽ​ദാ​ർ പി.​സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ഞ്ചേ​രി സി​ഐ എ​ൻ.​ഡി.​ഷൈ​ജു മ​ഞ്ചേ​രി എ​സ്ഐ ജ​ലീ​ൽ ക​റു​ത്തേ​ട​ത്ത് എ​ന്നി​വ​രു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഖ​ബ​ർ തു​റ​ന്നു മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്നു എ​സ്ഐ അ​റി​യി​ച്ചു.

Related posts