അ​യോ​ധ്യ പ്രാണപ്രതിഷ്ഠ: ര​മാ​ദേ​വിക്ഷേ​ത്രിൽ തൊഴു കൈയോടെ ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: അ​യോ​ധ്യ​യി​ലെ പ്രാ​ണ​പ്ര​തി​ഷ്ഠ​യോ​ട് അനുബന്ധിച്ച് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ഴു​ത​ക്കാ​ട് ര​മാ​ദേ​വി ക്ഷേ​ത്ര​ത്തി​ലെ ച​ട​ങ്ങി​ൽ പ​ങ്കെ​ടുത്തു. വ​ഴു​ത​ക്കാ​ട് ര​മാ​ദേ​വി ക്ഷേ​ത്ര ക​മ്മി​റ്റി​യും ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളും അ​യോ​ധ്യ​യി​ലെ പ്രാ​ണ​പ്ര​തി​ഷ്ഠാ ച​ട​ങ്ങു​ക​ളു​ടെ ത​ൽ​സ​മ​യ സം​പ്രേ​ഷ​ണം ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് കാ​ണാ​ൻ ക്ര​മീ​ക​ര​ണ​മൊ​രു​ക്കി​യിട്ടുണ്ടായിരുന്നു.

ഇ​ന്ന് രാ​വി​ലെ പ​തി​നൊ​ന്ന് മ​ണി​മു​ത​ൽ ആ​രം​ഭി​ച്ച ച​ട​ങ്ങു​ക​ൾ നേ​രി​ൽ കാ​ണാ​ൻ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ, ബി​ജെ​പി നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​വി. രാ​ജേ​ഷ് എ​ന്നി​വ​ർ ര​മാ​ദേ​വി ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ച്ചേ​ർന്നു. ഭാ​ര​ത​ത്തി​ലെ​ന്പാ​ടും ന​ട​ത്തു​ന്ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് വ​ഴു​ത​ക്കാ​ട്ടെ ക്ഷേ​ത്ര​ത്തി​ലും ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി ത​ൽ​സ​മ​യ സം​പ്രേ​ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യത്. ഇ​ന്ന് രാ​വി​ലെ മു​ത​ൽ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നും ത​ൽ​സ​മ​യ സം​പ്രേ​ഷ​ണം കാ​ണാ​നും നൂ​റ് ക​ണ​ക്കി​ന് ഭ​ക്ത​ജ​ന​ങ്ങ​ളാ​ണ് ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ എ​ത്തി​യ​ത്.

പ്രാ​ണ​പ്ര​തി​ഷ്ഠ​യോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്തും വി​വി​ധ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ത്താ​നാ​ണ് ബി ​ജെ പി​യും ഹി​ന്ദു സം​ഘ​ട​ന​ക​ളും തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ബി ​ജെ പി ​സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ ​സു​രേ​ന്ദ്ര​ൻ കോ​ട്ട​യം രാ​മ​പു​രം ക്ഷേ​ത്ര​ത്തി​ലെ ച​ട​ങ്ങി​ൽ പ​ങ്കെ​ടുത്തു. വൈ​കുന്നേരം വീ​ടു​ക​ളി​ൽ വി​ള​ക്ക് തെ​ളി​യി​ക്ക​ണ​മെ​ന്നും ബി ​ജെ പി ​ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്. അ​യോ​ധ്യ പ്രാ​ണ പ്ര​തി​ഷ്ഠാ​ദി​നത്തി​ൽ തൃ​പ്ര​യാ​ർ ശ്രീ​രാ​മ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ വി​ശേ​ഷാ​ൽ നേ​ർ​ച്ച​ക​ൾ ന​ട​ത്തുന്നു. ക്ഷേ​ത്ര​ങ്ങ​ളും വീ​ടു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചാ​വും പ്ര​ധാ​ന​മാ​യും ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക.

Related posts

Leave a Comment