ബാ​ബ​റു​ണ്ടാ​ക്കി​യ മു​റി​വ് പ്രാ​ണ​പ്ര​തി​ഷ്ഠ​യി​ലൂ​ടെ തുന്നിച്ചേർത്തു: അമിത് ഷാ

അ​ഹ​മ്മ​ദാ​ബാ​ദ്: മു​ഗ​ർ ഭ​ര​ണാ​ധി​കാ​രി ബാ​ബ​റി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ലു​ണ്ടാ​യ ആ​ഴ​ത്തി​ലു​ള്ള മു​റി​വ് അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ലെ പ്രാ​ണ​പ്ര​തി​ഷ്ഠ​യി​ലൂ​ടെ പ​രി​ഹ​രി​ക്ക​പ്പെ​ട്ടെ​ന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ.

​ഗു​ജ​റാ​ത്തി​ലെ റാ​ണി​പ്പി​ൽ പു​തു​താ​യി ന​വീ​ക​രി​ച്ച റാം​ജി ക്ഷേ​ത്ര​ത്തി​ലെ പു​നഃ​പ്രാ​ൺ പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.‌ അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ൽ പ്രാ​ണ​പ്ര​തി​ഷ്ഠ ന​ട​ത്തി ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ​ത്.

ലോ​ക​മെ​മ്പാ​ടു​മു​ള്ള ശ്രീ​രാ​മ​ഭ​ക്ത​ർ ക​ഴി​ഞ്ഞ 500 വ​ർ​ഷ​മാ​യി ഈ ​നി​മി​ഷ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. ശ്രീ​രാ​മ​നെ ആ ​കൂ​ടാ​ര​ത്തി​ൽ​നി​ന്ന് എ​പ്പോ​ഴാ​ണ് വ​ലി​യ ക്ഷേ​ത്ര​ത്തി​ലേ​ക്കു മാ​റ്റു​ക​യെ​ന്ന് അ​വ​ർ ചോ​ദി​ച്ചി​രു​ന്നു. ബാ​ബ​റി​ന്‍റെ കാ​ല​ത്തു ഞ​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തി​ലേ​റ്റ ആ​ഴ​ത്തി​ലു​ള്ള മു​റി​വാ​ണ് ഇ​പ്പോ​ൾ തു​ന്നി​ച്ചേ​ർ​ത്ത​തെന്ന് അ​മി​ത് ഷാ ​പ​റ​ഞ്ഞു. 2014ന് മുമ്പുള്ള സർക്കാരുകൾ രാജ്യത്തെ സാംസ്‌കാരിക മൂല്യങ്ങളെ ബഹുമാനിക്കാൻ ഭയപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

Leave a Comment