ഒ​രു മ​ണി​ക്കു​റോ​ളം സമയം..! ബറാക്കിന്‍റെ ശരീരത്തിലെ ഭാരമൊഴിഞ്ഞു; നീക്കം ചെയ്തത് 32 കിലോ രോമം; വൈറലായ “മുടിവെട്ട്’ കാണാം

ദീ​ർ​ഘ​കാ​ല​മാ​യി മു​റി​ച്ചു നീ​ക്കാ​ത്ത​തി​നാ​ൽ കി​ലോ​ക്ക​ണ​ക്കി​ന് രോ​മ​വു​മാ​യി ന​ട​ന്ന ചെ​മ്മ​രി​യാ​ടി​ന് ഒ​ടു​വി​ൽ മോ​ച​നം.

35 കി​ലോ രോ​മ​മാ​ണ് ചെ​മ്മ​രി​യാ​ടി​ന്‍റെ ശ​രീ​ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​മി​ത​മാ​യ രോ​മം കാ​ര​ണം ന​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ടി​യി​രു​ന്നു. കാ​ഴ്ച​യ്ക്കും ത​ക​രാ​റു​ണ്ടാ​യി​രു​ന്നു.

ഓ​സ്ട്രേ​ലി​യ​യി​ലെ വി​ക്ടോ​റി​യ​യ്ക്കു സ​മീ​പം ലാ​ൻ​സ്ഫീ​ൽ​ഡി​ലെ വ​ന​മേ​ഖ​ല​യി​ൽ നി​ന്നു ബ​റാ​ക്ക് എ​ന്ന ചെ​മ്മ​രി​യാ​ടി​നെ നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തു​ന്ന​ത്.

അ​ന്ന് ബ​റാ​ക്കി​ന്ക​ണ്ടാ​ൽ ചെ​മ്മ​രി​യാ​ടാ​ണെ​ന്ന് തോ​ന്നു​ന്ന കോ​ല​മാ​യി​രു​ന്നി​ല്ല. അ​ഞ്ചു വ​ർ​ഷ​മാ​യി ബ​റാ​ക്കി​ന്‍റെ രോ​മം മു​റി​ച്ചി​ട്ട്.

ഏ​തോ ഫാ​മി​ൽ നി​ന്ന് ചാ​ടി​പ്പോ​യ​താ​ണ് ബ​റാ​ക്കെ​ന്നാ​ണ് നി​ഗ​മ​നം. ഒ​രു മ​ണി​ക്കൂ​റോ​ള​മെ​ടു​ത്താ​ണ് ബ​റാ​ക്കി​ന്‍റ രോ​മം വെ​ട്ടി​മാ​റ്റി​യ​ത്.

സാ​ധാ​ര​ണ ഏ​താ​നം മി​നി​റ്റു​ക​ൾ മാ​ത്ര​മെ​ടു​ക്കു​ന്ന ജോ​ലി​യാ​ണ് ഒ​രു മ​ണി​ക്കു​റോ​ളം സ​മ​യ​മെ​ടു​ത്ത​ത്. ബ​റാ​ക്കി​പ്പോ​ൾ എ​ഡ്ഗാ​ർ സാ​ഞ്ച്വ​റി എ​ന്ന അ​ഭ​യ​കേ​ന്ദ്ര​ത്തി​ലാ​ണ്.

Related posts

Leave a Comment