നിങ്ങള്‍ കരുതുംപോലെ ബാബു ആന്റണി പ്രണയിച്ചത് ചാര്‍മിളയെ അല്ല !ആരും പ്രതീക്ഷിക്കാത്ത മറ്റൊരു പെണ്‍കുട്ടിയെ; തന്റെ പ്രണയവും പ്രണയത്തകര്‍ച്ചയും തുറന്നു പറഞ്ഞ് ബാബു ആന്റണി

ഒരു കാലത്ത് മലയാള സിനിമയില്‍ ആക്ഷന്റെ പര്യായമായിരുന്നു ബാബു ആന്റണി. ഭരതന്റെ ചിലമ്പിലെ ലോമപാദനായി വെള്ളിത്തിരയില്‍ അരങ്ങേറിയ ബാബു ആന്റണി പിന്നീട് വില്ലന്‍ വേഷങ്ങളിലാണ് സജീവമായത്. എന്നാല്‍ വില്ലന്‍ പരിവേഷത്തില്‍ നിന്നും നായകനിലേക്കുള്ള ബാബു ആന്റണിയുടെ ചുവടുമാറ്റം മലയാളസിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് ഒരു പുതിയ ചടുലത നല്‍കിക്കൊണ്ടായിരുന്നു.

മലയാളത്തിന് പുറമെ തമിഴിലും സജീവമായിരുന്ന താരത്തിന്റെ പേരില്‍ അക്കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു. നടി ചാര്‍മിളയും ബാബു ആന്റണിയും പ്രണയത്തിലാണെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞ കാര്യമാണെങ്കിലും ഇപ്പോള്‍ താന്‍ ചാര്‍മിളയെ പ്രണയിച്ചിട്ടില്ലെന്ന് ബാബു ആന്റണി തുറന്ന് പറഞ്ഞിരിക്കുകയാണ്. തൊണ്ണൂറുകളില്‍ മലയാള സിനിമയിലെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ താരങ്ങളായിരുന്നു ചാര്‍മിളയും ബാബു ആന്റണിയും. ഇരുവരും പ്രണയത്തിലാണെന്ന് വാര്‍ത്തകളെ കുറിച്ച് അന്ന് താരങ്ങള്‍ പ്രതികരിച്ചിരുന്നില്ലെങ്കിലും ഇപ്പോള്‍ ബാബു ആന്റണി തുറന്ന് പറഞ്ഞിരിക്കുകയാണ്. താനും ചാര്‍മിളയുമായി പ്രണയത്തിലായിരുന്നില്ലെന്നാണ് ബാബു ആന്റണി പറയുന്നത്. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബാബു ആന്റണി തന്റെ പ്രണയത്തെ കുറിച്ച് സംസാരിച്ചിരുന്നത്.

ചാര്‍മിളയുമായി പ്രണയം ഇല്ലെങ്കിലും തനിക്ക് മറ്റൊരു പെണ്‍കുട്ടിയുമായി സീരിയസ് പ്രണയം ഉണ്ടായിരുന്നു. വിവാഹം വരെയെത്തിയ ആ ബന്ധം ചില തെറ്റിദ്ധാരാണകള്‍ മൂലം തകര്‍ന്ന് പോവുകയായിരുന്നു. ഞാന്‍ പ്രണയിച്ചിട്ടുണ്ട്. അതൊരു സിനിമക്കാരിയായിരുന്നില്ലെങ്കിലും മലയാളി പെണ്‍കുട്ടിയായിരുന്നു. പുറത്ത് നിന്നും കണ്ട് ഇഷ്ടപ്പെട്ടിരുന്ന ആ ബന്ധത്തിനിടെ കുറെ പേര്‍ ഇടപ്പെട്ട് തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുകയായിരുന്നു. അത് തിരിച്ചറിഞ്ഞപ്പോഴേക്കും ഒരുപാട് വൈകിപോയിരുന്നെന്നും ബാബു ആന്റണി പറയുന്നു. ഇപ്പോള്‍ തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും ഇടയ്ക്ക് വിളിക്കാറുണ്ടെന്നും ബാബു ആന്റണി പറയുന്നു.

എന്നാല്‍ ചാര്‍മിളയെ താന്‍ പ്രണയിച്ചിട്ടില്ലായിരുന്നെന്ന് താരം ആവര്‍ത്തിച്ചു. ചാര്‍മിളയോട് താന്‍ മാന്യമായിട്ടാണ് പെരുമാറിയിട്ടുള്ളു ഒരാളെയും നിര്‍ബന്ധിച്ച് പ്രണയിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല. ആദ്യ പ്രണയ പരാജയം ഉണ്ടായി തകര്‍ന്നിരിക്കുന്ന അവസ്ഥയിലായിരുന്നു ചാര്‍മിളയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നത്. ചാര്‍മിള ഇങ്ങനെ പറയുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും ബാബു ആന്റണി പറയുന്നു.

Related posts