വ​നി​താ കൂ​ട്ടാ​യ്മ ഒൗ​ദ്യോ​ഗി​ക​മാ​യി പി​റ​ന്നു; കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ

മ​ല​യാ​ള സി​നി​മ​യി​ലെ സ്ത്രീ​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ വി​മ​ൻ ഇ​ൻ സി​നി​മ ക​ള​ക്ടീ​വി​ന് ഒൗ​ദ്യോ​ഗി​ക അം​ഗീ​കാ​രം ല​ഭി​ച്ചു. ക​ഴി​ഞ്ഞ കു​റ​ച്ചു​മാ​സ​ങ്ങ​ളാ​യി സി​നി​മ​യി​ലെ സ്ത്രീ​ക​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന സം​ഘ​ട​ന​യ്ക്ക് ഒൗ​ദ്യോ​ഗി​ക അം​ഗീ​കാ​രം ല​ഭി​ച്ച​ത് കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ. സം​ഘ​ട​ന​യി​ൽ അം​ഗ​മാ​യ അ​ഭി​നേ​ത്രി പ​ദ്മ​പ്രി​യ​യാ​ണ് ഇ​ക്കാ​ര്യം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്.വിമ​ൻ ഇ​ൻ ക​ല​ക്ടീ​വി​ന് ജന്മദി​നാ​ശം​സ​ക​ൾ. ഇ​നി ഇ​വി​ടെ ത​ന്നെ തു​ട​രും. ഇ​ത് എ​നി​ക്കും മ​ല​യാ​ള​സി​നി​മ​യി​ലെ സ്ത്രീ​ക​ൾ​ക്കും പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്-​പ​ദ്മ​പ്രി​യ പ​റ​യു​ന്നു.

മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​മേ​ഖ​ല​യി​ൽ സ്ത്രീ​ക​ൾ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ സ്ത്രീ​ക​ൾ​ക്കു​മാ​ത്ര​മാ​യി ഒ​രു സം​ഘ​ട​ന എ​ന്ന ആ​ശ​യം മു​ന്നോ​ട്ടു​വ​രു​ന്ന​ത്. തു​ട​ർ​ന്ന് അ​ഭി​നേ​ത്രി​ക​ളും സം​വി​ധാ​യ​ക​രു​മു​ൾ​പ്പ​ടെ നി​ര​വ​ധി​പേർ പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി.​ ഇ​ന്ത്യ​യി​ൽ​ത്ത​ന്നെ ആ​ദ്യ​മാ​യാ​ണ് സി​നി​മാ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​നി​ത​ക​ൾ​ക്കാ​യി ഒ​രു സം​ഘ​ട​ന ഒൗ​ദ്യോ​ഗി​ക​മാ​യി രൂ​പ​പ്പെ​ടു​ന്ന​ത്.

Related posts