ആ​ല​പ്പു​ഴ​യി​ൽ ന​വ​ജാ​ത ശി​ശു മ​രി​ച്ച നി​ല​യി​ൽ;  മാതാവിനെതിരേ  കേസെടുത്തു;  കു​ട്ടി​യു​ടെ കാ​ലി​ൽ മു​റി​വു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ്

ചാ​രും​മൂ​ട്: ആ​ല​പ്പു​ഴ ചാ​രും​മൂ​ട്ടി​ൽ ന​വ​ജാ​ത ശി​ശു​വി​നെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ അ​മ്മ​യ്ക്കെ​തി​രെ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സ്ത്രീ ​കു​ട്ടി​ക്ക് ജന്മം ​ന​ൽ​കി​യ​ത്. പ്ര​സ​വ​ത്തെ തു​ട​ർ​ന്നു ര​ക്ത​സ്രാ​വ​മു​ണ്ടാ​യ ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് കു​ട്ടി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​യു​ടെ കാ​ലി​ൽ മു​റി​വു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Related posts