അച്ഛന്റെ വേദന..! ശ്വാ​സം​മു​ട്ട​ലു​മാ​യി എ​ത്തി​യ പിഞ്ചുകു​ഞ്ഞി​ന് ചി​കി​ത്സ നി​ഷേ​ധി​ച്ച​താ​യി പ​രാ​തി; പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യി​ല്ല

മാ​ന​ന്ത​വാ​ടി: ശ്വാ​സം​മു​ട്ട​ലു​മാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ പി​ഞ്ചു​കു​ഞ്ഞി​ന് ചി​കി​ത്സ നി​ഷേ​ധി​ച്ച​താ​യി പ​രാ​തി.

ഇ​ത് സം​ബ​ന്ധി​ച്ച് കു​ഞ്ഞി​ന്‍റെ അ​ച്ഛ​ൻ പു​ളി​ഞ്ഞാ​ൽ പു​തു​ക്കു​ടി ജം​ഷീ​ർ ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്നും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി.

വെ​ള്ള​മു​ണ്ട പു​ളി​ഞ്ഞാ​ൽ പു​തു​ക്കു​ടി ജം​ഷീ​ർ-​ഹ​ബീ​ബ ദ​ന്പ​തി​മാ​രു​ടെ പ​തി​നൊ​ന്ന് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നാ​ണ് ചി​കി​ത്സ നി​ഷേ​ധി​ച്ച​ത്.

ശ്വാ​സ​മെ​ടു​ക്കു​ന്ന​തി​ലെ ബു​ദ്ധി​മു​ട്ട് കാ​ര​ണം ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ് കു​ഞ്ഞി​നെ 11 ന് ​രാ​വി​ലെ എ​ട്ടി​ന് വെ​ള്ള​മു​ണ്ട​യി​ൽ പ്രാ​ക്ടീ​സ് ന​ട​ത്തു​ന്ന മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ജ​ന​റ​ൽ സ​ർ​ജ​റി വി​ഭാ​ഗം ഡോ​ക്ട​ർ സ​ക്കീ​റി​ന്‍റെ അ​ടു​ത്ത് ചി​കി​ത്സ തേ​ടി​യ​ത്.

രോ​ഗം കൂ​ടു​ത​ലാ​യ​തി​നാ​ൽ മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ തേ​ട​ണ​മെ​ന്ന് കാ​ണി​ച്ച് ഡോ​ക്ട​ർ കു​റി​പ്പ് ന​ൽ​കു​ക​യാ​യി​രു​ന്നു.

ഡോ​ക്ട​റു​ടെ കു​റി​പ്പു​മാ​യി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ കു​ട്ടി​യെ പ​രി​ശോ​ധി​ക്കാ​ൻ പോ​ലും ത​യാ​റാ​വാ​തെ ഒ​പി​യി​ൽ കാ​ണി​ക്കാ​ൻ നി​ർ​ദ്ദേ​ശി​ക്കു​ക​യാ​ണ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ ചെ​യ്ത​ത്.

രോ​ഗം കൂ​ടു​ത​ലാ​യ​തി​നാ​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യാ​ണു​ണ്ടാ​യ​തെന്നും ജം​ഷീ​ർ പറഞ്ഞു.

എ​ന്നാ​ൽ പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് പ​റ​ഞ്ഞു.

Related posts

Leave a Comment