മൂ​കാ​ഭി​ന​യം ഭാ​ഷ​യ്ക്ക​തീ​ത​മാ​യി ജ​ന​ങ്ങ​ളെ  ഒ​ന്നി​പ്പി​ക്കു​ന്ന ക​ലാ​രൂ​പമെന്ന് മ​ന്ത്രി എ. ​കെ. ബാ​ല​ന്‍

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ മൈം ​ഫെ​സ്റ്റി​വ​ലി​ന് ഭാ​ര​ത് ഭ​വ​നി​ല്‍ വ​ര്‍​ണാ​ഭ​മാ​യ തു​ട​ക്കം. മൂ​ന്ന് ദി​വ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന ദേ​ശീ​യ മൈം ​ഫെ​സ്റ്റി​വ​ല്‍ “എ​ക്കോ​സ് ഓ​ഫ് സൈ​ല​ന്‍​സ്’ സാം​സ്കാ​രി​ക മ​ന്ത്രി എ. ​കെ. ബാ​ല​ന്‍ ഭാ​ര​ത് ഭ​വ​ന്‍ ഓ​പ്പ​ണ്‍ എ​യ​ര്‍ തിയ​റ്റ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ്യ​ത്തെ സാം​സ്കാ​രി​ക സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ മൈ​മി​ന് വ​ലി​യൊ​രു പ​ങ്കു​വ​ഹി​ക്കാ​നു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

മ​നു​ഷ്യ​രെ പ​ല​തി​ന്‍റെ​യും പേ​രി​ല്‍ വി​ഭ​ജി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍ ചു​റ്റും ന​ട​ക്കു​മ്പോ​ള്‍ ഭാ​ഷ​യെ​പ്പോ​ലും അ​പ്ര​സ​ക്ത​മാ​ക്കു​ന്ന ത​ര​ത്തി​ല്‍ ജ​ന​ങ്ങ​ളെ ഒ​ന്നി​പ്പി​ക്കാ​നു​ള്ള ശ​ക്തി​യാ​ണ് മൈം ​എ​ന്ന ക​ലാ​രൂ​പ​മെ​ന്ന് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. വെ​റു​പ്പി​ന്‍റെ​യും വി​ദ്വേ​ഷ​ത്തി​ന്‍റെ​യും ചെ​കി​ട​ട​പ്പി​ക്കു​ന്ന ശ​ബ്ദ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ സ്നേ​ഹ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സ​ന്ദേ​ശം നി​ശ​ബ്ദ​മാ​യി പ​ക​രാ​ന്‍ മൂ​കാ​ഭി​ന​യ​ത്തി​ന് സാ​ധി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാം​സ്കാ​രി​ക സെ​ക്ര​ട്ട​റി റാ​ണി ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഭാ​ര​ത് ഭ​വ​ന്‍ മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി​യും ഫെ​സ്റ്റി​വ​ല്‍ ഡ​യ​റ​ക്ട​റു​മാ​യ പ്ര​മോ​ദ് പ​യ്യ​ന്നൂ​ര്‍, കേ​ര​ള യൂ​ത്ത് വെ​ല്‍​ഫെ​യ​ര്‍ ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി. ​ബി​ജു, ഭാ​ര​ത് ഭ​വ​ന്‍ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ മ​നോ​ഹ​ര്‍ കേ​ഷ്ക​ര്‍, റോ​ബി​ന്‍ സേ​വ്യ​ര്‍, അ​ബ്ര​ദി​താ ബാ​ന​ര്‍​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ല്‍ പ്ര​മു​ഖ മൈം ​ക​ലാ​കാ​ര​ന്‍​മാ​രാ​യ നി​ര​ഞ്ജ​ന്‍ ഗോ​സ്വാ​മി, ഡോ. ​വൈ. സ​ദാ​ന​ന്ദ സിം​ഗ്, വി​ലാ​സ് ജാ​ന്‍​വേ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

തു​ട​ര്‍​ന്ന് ഇ​ന്ത്യ​ന്‍ മൂ​കാ​ഭി​ന​യ കു​ല​പ​തി പ​ത്മ​ശ്രീ നി​ര​ഞ്ജ​ന്‍ ഗോ​സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ന്ത്യ​ന്‍ മൈം ​തി​യ​റ്റ​റി​ന്‍റെ അം​ബ്ര​ല്ല​യും, അ​സ​ന്‍​സോ​ളി​ലെ പ്ര​മു​ഖ മൈം ​ക​ലാ​കാ​ര​നാ​യ ക​ല്‍​പ​ത​രു ഗു​ഹ​യു​ടെ സോ​ളോ മൈം ​അ​വ​ത​ര​ണ​വും അ​ര​ങ്ങേ​റി.

ഫെ​സ്റ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കു​ന്ന മൈം ​ശി​ല്‍​പ്പ​ശാ​ല​യി​ല്‍ നാ​ഷ​ണ​ല്‍ മൈം ​ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ര്‍ നി​ര​ഞ്ജ​ന്‍ ഗോ​സ്വാ​മി, ഡോ. ​സ​ദാ​ന​ന്ദ സിം​ഗ് എ​ന്നി​വ​ര്‍ മൈം ​ആ​ന്‍​ഡ് ബോ​ഡി ലാ​ന്‍​ഗേ​ജ് എ​ന്ന വി​ഷ​യ​ത്തി​ലും പ്ര​മോ​ദ് പ​യ്യ​ന്നൂ​ര്‍ തി​യറ്റ​ര്‍ ആ​ന്‍​ഡ് വി​ഷ്വ​ല്‍ മീ​ഡി​യ എ​ന്ന വി​ഷ​യ​ത്തി​ലും ശ്രീ​കു​മാ​ര്‍ നോ​ണ്‍ വെ​ര്‍​ബ​ല്‍ ആ​ക്ട് എ​ന്ന വി​ഷ​യ​ത്തി​ലും പീ​ശ​പ്പി​ള്ളി രാ​ജീ​വ​ന്‍ ക​ഥ​ക​ളി​യി​ലും ഡോ. ​ഗൗ​തം ആ​യോ​ധ​ന ക​ല​യി​ലും പ്രാ​യോ​ഗി​ക ക്ലാ​സു​ക​ള്‍ ന​ല്‍​കും.

Related posts