മൂ​ന്നു ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി; ലോ​ക്ക് ഡൗ​ൺ​പ്ര​മാ​ണി​ച്ച് പ്ര​ദേ​ശം വി​ജ​ന​മാ​യി​രു​ന്നു; സംഭവം വിഴിഞ്ഞത്ത്‌…

വി​ഴി​ഞ്ഞം : മൂ​ന്നു ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​ഴി​ഞ്ഞം ചൊ​വ്വ​ര അ​മ​ലോ​ത്മാ​താ മ​ല​ങ്ക​ര ച​ർ​ച്ചി​ന് സ​മീ​പ​ത്തെ കു​രി​ശ​ടി​ക്ക് മു​ന്നി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് പെ​ൺ​കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​ത്.​

വി​ഴി​ഞ്ഞം – ക​ളി​യി​ക്കാ​വി​ള തീ​ര​ദേ​ശ റോ​ഡി​ന് സ​മീ​പ​മാ​ണെ​ങ്കി​ലും ലോ​ക്ക് ഡൗ​ൺ​പ്ര​മാ​ണി​ച്ച് പ്ര​ദേ​ശം വി​ജ​ന​മാ​യി​രു​ന്നു.​ ഇ​ത് മു​ത​ലെ​ടു​ത്താ​വാം കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച​തെ​ന്ന് കേ​സെ​ടു​ത്ത വി​ഴി​ഞ്ഞം പോ​ലീ​സ് അ​റി​യി​ച്ചു.

ഇ​തി​ന് സ​മീ​പ​ത്തു കൂ​ടി സ​ഞ്ച​രി​ച്ച അ​മ്മ​യും മ​ക​നു​മാ​ണ് കു​ഞ്ഞി​നെ ആ​ദ്യം ക​ണ്ട​ത്.​ ഇ​വ​ർ പ്ര​ദേ​ശ​വാ​സി​ക​ളെ വി​വ​ര​മ​റി​യി​ച്ചു.

വി​ഴി​ഞ്ഞം പോ​ലീ​സും ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രും എ​ത്തി ആ​ദ്യം കു​ഞ്ഞി​നെ വി​ഴി​ഞ്ഞം സി​എ​ച്ച്സി യി​ലും തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ലെ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

കു​ഞ്ഞി​നെ നി​രീ​ക്ഷ​ണ​ത്തി​നാ​യി ന​വ​ജാ​ത ശി​ശു​ക്ക​ൾ​ക്കാ​യു​ള്ള തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ങ്കി​ൽ 48 മ​ണി​ക്കൂ​റി​നു​ശേ​ഷം കു​ഞ്ഞി​നെ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യെ ഏ​ൽ​പി​ക്കു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts

Leave a Comment