ഇങ്ങനെയൊക്കെ ചെയ്യാമോ? അതും പട്ടാപകല്‍..! 37,000 രൂ​പ അ​ട​ങ്ങി​യ ബാ​ഗ് ത​ട്ടി​യെ​ടു​ത്ത വി​രു​ത​ന്‍ കുടുങ്ങി; പക്ഷേ പണം എവിടെ ?

ചെ​റാ​യി: പ​ട്ടാ​പ്പ​ക​ല്‍ ചെ​റാ​യി ദേ​വ​സ്വം ന​ട​ക്ക് കി​ഴ​ക്കു​ള്ള സ്‌​പെ​യ​ര്‍ പാ​ട്‌​സ് ക​ട​യി​ല്‍ നി​ന്നും 37,000 രൂ​പ അ​ട​ങ്ങി​യ ബാ​ഗ് മോ​ഷ്ടി​ച്ച​യാ​ള്‍ പോ​ലീ​സ് പി​ടി​യി​ല്‍.

മ​ട്ടാ​ഞ്ചേ​രി ബം​ഗ്ലാ​വ് പ​റ​മ്പി​ല്‍ ഹം​സ​യു​ടെ മ​ക​ന്‍ നി​സാ​ര്‍ -44 ആ​ണ് പി​ടി​യി​ലാ​യ​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു മോ​ഷ​ണം ന​ട​ന്ന​ത്.

ക​ട​യു​ട​മ മ​റ്റെ​ന്തോ ആ​വ​ശ്യ​ത്തി​നാ​യി അ​ടു​ത്ത ക​ട​യി​ലേ​ക്ക് പോ​യ സ​മ​യ​ത്താ​ണ് മോ​ഷ്ടാ​വ് ക​ട​യി​ല്‍ ക​യ​റി ബാ​ഗു​മാ​യി ക​ട​ന്ന് ക​ള​ഞ്ഞ​ത്.

തു​ട​ര്‍​ന്ന് മു​ന​മ്പം പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പോ​ലീ​സെ​ത്തി സി​സി​ടി​വി കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ മോ​ഷ​ണ ദൃ​ശ്യ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യും ആ​ളെ​ക്കു​റി​ച്ച് ഏ​ക​ദേ​ശ​രൂ​പം ല​ഭി​ക്കു​ക​യും ചെ​യ്തു.

തു​ട​ര്‍​ന്ന് സി​ഐ എ.​എ​ല്‍. യേ​ശു​ദാ​സ്, എ​സ്ഐ കെ.​എ​സ്. ശ്യാം​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഇ​തി​നി​ടെ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ഞാ​റ​ക്ക​ലി​ൽ​വ​ച്ചാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​തും അ​റ​സ്റ്റ് ചെ​യ്ത​തും.

വ​ഴി​യോ​ര​ങ്ങ​ളി​ല്‍ അ​ല​ഞ്ഞ് തി​രി​ഞ്ഞ് മോ​ഷ​ണം ന​ട​ത്തു​ന്ന​യാ​ളാ​ണ് പ്ര​തി. മോ​ഷ്ടി​ച്ച പ​ണം കൊ​ണ്ട് മ​ദ്യ​പാ​ന​മാ​ണ് പ്ര​ധാ​ന വി​നോ​ദം.

ആ​ളെ​യും പ​ണ​മ​ട​ങ്ങി​യ ബാ​ഗും ക​ണ്ടെ​ത്തി​യെ​ങ്കി​ലും മോ​ഷ​ണം പോ​യ പ​ണം ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Related posts

Leave a Comment