20 വ​ർ​ഷ​മാ​യി ഒ​റ്റ​പ്പെ​ട്ടാ​ണ് ജീ​വി​ക്കു​ന്ന​ത്; വെളിപ്പെടുത്തലുമായി ബാല

ഞാ​ൻ ആ​രും കാ​ണാ​തെ ക​ര​യാ​റു​ണ്ട്. ചി​ല സ​മ​യം അ​റി​യാ​തെ ക​ര​ച്ചി​ൽ വ​രും. ഞാ​ൻ ജീ​വി​ക്കു​ന്ന ഈ ​ജീ​വി​തം വ​ള​രെ ക​ഷ്ട​മാ​ണ്. ഒ​റ്റ​പ്പെ​ട​ലാ​ണ് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ദ്രോ​ഹം. 20 വ​ർ​ഷ​മാ​യി ഞാ​ൻ ഒ​റ്റ​പ്പെ​ട്ടാ​ണ് ജീ​വി​ക്കു​ന്ന​ത്.

നി​റ​യെ പേ​ർ ചു​റ്റും ഉ​ണ്ടെ​ങ്കി​ൽ ത​നി​ച്ചെ​ന്നു തോ​ന്നി​യാ​ൽ നി​ങ്ങ​ൾ ത​നി​ച്ച് ആ​ണ്. ഇ​തൊ​രു സൈ​ഡ്. പ​ക്ഷെ എ​ത്ര പേ​രെ എ​നി​ക്കു സ​ഹാ​യി​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്. ഞാ​ൻ ദൈ​വ​ത്തിന്‍റെ മ​ക​നാ​ണ്. രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് എ​ന്നെ ചി​ല​ർ ക്ഷ​ണി​ച്ചി​രു​ന്നു.

എ​ന്നാ​ൽ എ​നി​ക്കു പോ​കാ​ൻ താ​ത്പ​ര്യ​മി​ല്ല. കാ​ര​ണം ഞാ​ൻ ചി​ല​പ്പോ​ൾ ചീ​ത്ത​യാ​യാ​ലോ. മ​ത​ത്തി​ന്‍റെ​യും പാ​ർ​ട്ടി​യു​ടെ​യും പേ​രു പ​റ​ഞ്ഞു പ​ല​രും എ​ന്നെ ബു​ദ്ധി​മു​ട്ടി​ച്ചി​ട്ടു​ണ്ട്. ഞ​ങ്ങ​ളു​ടെ സ​മു​ദാ​യ​മാ​ണു നി​ങ്ങ​ളാ​രാ​ണ് അ​വ​ർ​ക്കു വേ​ണ്ടി സ​ഹാ​യം ചെ​യ്യാ​ൻ എ​ന്നു ചോ​ദി​ച്ചി​ട്ടു​ണ്ട്.
ഇ​വി​ടെ മ​നു​ഷ്യ​ൻ എ​ന്ന ജാ​തി​യേ ഉ​ള്ളൂ. ന​ന്മ ചെ​യ്യു​ന്ന ഒ​രു​ത്ത​നെ ത​ട​യാ​ൻ ആ​ർ​ക്കും സാ​ധി​ക്കില്ല. 

ബാ​ല​യു​ടെ നാ​ൽ​പ്പ​ത്തി​യൊ​ന്നാം പി​റ​ന്നാ​ൾ‌ ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ച്ച​തി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് ബാ​ല പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച​ത്. ‘ഇ​ന്ന് ഈ ​പി​റ​ന്നാ​ൾ ത​ന്ന ദൈ​വ​ത്തി​ന് ന​ന്ദി പ​റ​യു​ന്നു.

എ​ന്‍റെ ക​മ്മി​റ്റ്മെ​ന്‍റ്സ് എ​ല്ലാം ദൈ​വ​ത്തോ​ട് മാ​ത്ര​മാ​ണ്. എ​ല്ലാ​വ​രും ന​ന്നാ​യി ഇ​രി​ക്ക​ണം. ദൈ​വ​ത്തെ ആ​ത്മാ​ർ​ത്ഥ​മാ​യി സ്നേ​ഹി​ച്ചാ​ൽ നി​ങ്ങ​ൾ അ​മ്പ​ല​ത്തി​ൽ പോ​കേ​ണ്ട ആ​വ​ശ്യ​മി​ല്ല. നി​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തി​ൽ ദൈ​വം വ​ന്ന് നി​ൽ​ക്കും നി​ങ്ങ​ളെ സ്നേ​ഹി​ക്കു​ന്ന​വ​ർ‌ നി​ങ്ങ​ൾ​ക്ക് ചു​റ്റും നി​ൽ​ക്കും.’ എ​ന്ന് ബാ​ല പ​റ​ഞ്ഞു.

എ​പ്പോ​ഴും ചി​രി​യും ആ​ത്മ​വി​ശ്വാ​സ​വും നി​റ​യു​ന്ന മു​ഖ​ത്തോ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന വ്യ​ക്തി​യാ​ണ് ന​ട​ൻ ബാ​ല. ജീ​വി​ച്ചി​രി​ക്കു​ന്ന കാ​ല​മ​ത്ര​യും ആ​ർ​ക്കെ​ങ്കി​ലു​മൊ​ക്കെ ന​ന്മ ചെ​യ്യ​ണ​മെ​ന്നാ​ണ് ബാ​ല​യു​ടെ ത​ത്വം. ന​മ്മ​ളെ കൊ​ണ്ട് സാ​ധി​ക്കു​ന്ന രീ​തി​യി​ൽ മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്ക​ണം എ​ന്നാ​ണ് ബാ​ല പ​റ‍​യു​ന്ന​ത്.

Related posts

Leave a Comment