മഞ്ജു വാര്യരെ വിവാഹം കഴിക്കാന്‍ പോകുന്നു ! രണ്ടാം വിവാഹ വാര്‍ത്തകളോട് ബാലയുടെ പ്രതികരണം ഇങ്ങനെ…

തമിഴ്‌നാട്ടില്‍ ജനിച്ച് മലയാളികളുടെ മനസ്സില്‍ കുടിയേറിയ നടനാണ് ബാല. നിരവധി ചിത്രങ്ങളിലൂടെ നായകനായും വില്ലനായും സഹനടനായുമൊക്കെ തിളങ്ങി നില്‍ക്കുകയാണ് താരം.

പലപ്പോഴും ബാലയുടെ സ്വകാര്യ ജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. താരത്തിന്റെയും ഗായിക അമൃതയുടെയും വിവാഹവും വിവാഹ മോചനവും മിക്കപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ ചൂടുള്ള വാര്‍ത്തയായി.

സോഷ്യല്‍ മീഡിയകളിലും നടന്‍ സജീവമാണ്. മഞ്ജു വാര്യരുടെയും മംമ്ത മോഹന്‍ദാസിന്റെയും ഒക്കെ പേരിനൊപ്പം വന്ന തന്റെ വിവാഹ വാര്‍ത്തകളെ കുറിച്ച് പ്രതികരിക്കുകയാണ് ബാലയിപ്പോള്‍.

മഞ്ജു വാര്യരും ബാലയും തമ്മില്‍ വിവാഹിതരാകുന്നു, മംമ്ത മോഹന്‍ദാസിനെ ബാല വിവാഹം കഴിക്കാന്‍ പോകുന്നു എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ക്കൊടുവില്‍ ബാല വിവാഹിതനാവുന്നോ എന്ന ചോദ്യവും വരാറുണ്ട്. ഇനി വിവാഹം കഴിക്കുമോ എന്നാണ് അവതാരകന്‍ ബാലയോട് ചോദിച്ചത്.

പ്രസ്മീറ്റില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇനി കേരളത്തില്‍ ഉണ്ടാവുമോ എന്ന് ചോദിച്ചു. ഞാന്‍ കേട്ടത് കെയര്‍ഫുള്‍ ആയിട്ട് ഉണ്ടാവുമോ എന്നാണ്.

പക്ഷേ മീഡിയയില്‍ വന്നപ്പോള്‍ കളര്‍ഫുള്‍ ആയി ഉണ്ടാവുമോന്ന് ആയി. ചോദിച്ചത് ഒന്ന്, കേട്ടത് മറ്റൊന്ന്, പറഞ്ഞത് വേറൊന്ന് എന്ന അവസ്ഥയായെന്നും ബാല പറയുന്നു. തനിക്ക് ഇപ്പോള്‍ വിവാഹമെന്നു കേള്‍ക്കുന്നതു തന്നെ പേടിയാണെന്ന് അടുത്തിടെ ബാല പറഞ്ഞിരുന്നു.

Related posts

Leave a Comment