ബാലഭാസ്കറും ഭാര്യയും ഗുരുതരാവസ്ഥയിൽ തുടരുന്നു; ഡ്രൈവർ അപകടനില തരണം ചെയ്തെന്ന് ഡോക്ടർമാർ

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സം​ഗീ​ത സം​വി​ധാ​യ​ക​നും വ​യ​ലി​നി​സ്റ്റു​മാ​യ ബാ​ല​ഭാ​സ്ക​റി​ന്‍റെ​യും ഭാ​ര്യ​ ലക്ഷ്മിയുടെയും നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. ന​ട്ടെ​ല്ലി​നും തു​ട​യെ​ല്ലി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റ ബാ​ല​ഭാ​സ്ക​റി​നെ ചൊവ്വാഴ്ച അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യനാക്കി. വെ​ന്‍റി​ലേ​റ്റ​റി​ൽ തു​ട​രു​ന്ന ഇ​രു​വ​രും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ല.

ബാ​ല​ഭാ​സ്ക​റി​ന് ന​ട്ടെ​ല്ലി​നും ക​ഴു​ത്തി​നും ക്ഷ​ത​മേ​റ്റി​ട്ടു​ണ്ട്. ല​ക്ഷ്മി​ക്കു ത​ല​യ്ക്കും കൈ​കാ​ലു​ക​ൾ​ക്കു​മേ​റ്റ പ​രി​ക്കു​ക​ൾ​ക്കു പു​റ​മെ ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​വു​മു​ണ്ട്. ലക്ഷ്മിയുടെ കാലുകൾക്ക് ഒടിവുണ്ട്. വാഹനം ഓടിച്ചിരുന്ന അർജുൻ എന്ന യുവാവിന് തലയ്ക്ക് പരിക്കേറ്റെങ്കിലും അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ബാ​ല​ഭാ​സ്ക​ർ- ല​ക്ഷ്മി ദ​ന്പ​തി​ക​ളു​ടെ ഏ​ക മ​ക​ൾ ഒ​ന്ന​ര വ​യ​സു​കാ​രി​യാ​യ മ​ക​ൾ തേ​ജ​സ്വി​നി മരിച്ചിരുന്നു. പ​തി​നാ​റ് വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നും പ്രാ​ർ​ഥ​ന​ക​ൾ​ക്കും ഒ​ടു​വി​ലാ​ണ് ഇ​രു​വ​ർ​ക്കും പിറന്ന കുഞ്ഞാണ് ദുരന്തത്തിനിരയായത്. കു​ഞ്ഞ് മ​രി​ച്ച വി​വ​രം ഇ​രു​വ​രെ​യും അ​റി​യി​ച്ചി​ട്ടി​ല്ല. തേ​ജ​സ്വി​നി​യു​ടെ മൃ​ത​ദേ​ഹം സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

ചൊവ്വാഴ്ച പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ മം​ഗ​ല​പു​രം പ​ള്ളി​പ്പു​റം സി​ആ​ർ​പി​എ​ഫ് ക്യാ​ന്പി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. തൃ​ശൂ​രി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ബാ​ല​ഭാ​സ്ക​റും കു​ടും​ബ​വും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞില്ല.

വാഹനം ഓടിച്ചിരുന്ന അർജുൻ ഒ​ന്ന​ര ആ​ഴ്ച മു​ന്പാ​ണ് ബാ​ല​ഭാ​സ്ക​റി​ന്‍റെ ഡ്രൈ​വ​റാ​യെ​ത്തി​യ​ത്. ആ​ദ്യ​മാ​യാ​ണ് ഇ​വ​ർ ഒ​രു​മി​ച്ച് ദീ​ർ​ഘ​ദൂ​ര​യാ​ത്ര പോ​യ​തെ​ന്നാ​ണ് വി​വ​രം. സാ​ധാ​ര​ണ ദീ​ർ​ഘ​ദൂ​ര​യാ​ത്ര പോ​കു​ന്പോ​ൾ ബാ​ല​ഭാ​സ്ക​റോ മാ​നേ​ജ​ർ ത​ന്പി​യോ ആ​ണ് വാ​ഹ​ന​മോ​ടി​ക്കാ​റു​ള്ള​തെ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ പ​റ​യു​ന്നു.

Related posts