പൂ​വ​ച്ച​ലി​ൽ ത​ണ്ണീ​ർ​ത്ത​ടം നി​ക​ത്ത​ൽ വ്യാ​പ​ക​മാ​കു​ന്നു;  സി​പി​എം, ഡി​വൈ​എ​ഫ്ഐ പ്ര​ദേ​ശി​ക നേ​താ​ക്കളാണ് നികത്തലിന് പി​ന്നി​ലെന്ന് പ​ര​ക്കെ ആ​ക്ഷേം

കാ​ട്ടാ​ക്ക​ട: പൂ​വ​ച്ച​ലി​ൽ ത​ണ്ണീ​ർ​ത്ത​ടം നി​ക​ത്തി​ൽ വ്യാ​പ​ക​മാ​കു​ന്നു. പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ പു​ന്നാം ക​രി​യ്ക്ക​കം ഏ​ലാ​യാ​ണ് നി​ക​ത്തു​ന്ന​ത്. പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ കാ​ട്ടാ​ക്ക​ട – നെ​ടു​മ​ങ്ങാ​ട് റോ​ഡി​ലെ പു​ന്നാം​ക​രി​ക്കം ഏ​ലാ​യി​ലെ ഹെ​ക്ട​ർ ക​ണ​ക്കി​ന് പാ​ട​മാ​ണ് മ​ണ്ണി​ട്ട് നി​ക​ത്തി വ​രു​ന്ന​ത്. സ​മീ​പ​ത്തെ പാ​ട​ങ്ങ​ളും നി​ക​ത്തി വ​രി​ക​യാ​ണ്.

സി​പി​എം, ഡി​വൈ​എ​ഫ്ഐ പ്ര​ദേ​ശി​ക നേ​താ​ക്ക​ളാ​യ ഒ​രു സം​ഘ​മാ​ണ് വ​യ​ൽ നി​ക​ത്ത​ലി​ന് പി​ന്നി​ൽ എ​ന്ന് പ​ര​ക്കെ ആ​ക്ഷേ​പ​മു​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്. പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്ത് ഭ​രി​ക്കു​ന്ന സി​പി​എം നേ​തൃ​ത്വം ഇ​തി​നു പി​ന്തു​ണ ന​ൽ​കു​ന്ന​താ​യും പ​രാ​തി ഉ​യ​ർ​ന്നു. സ​മീ​പ​ത്തെ സ്കൂ​ൾ കെ​ട്ടി​ടം പൊ​ളി​ച്ച മ​ണ്ണും പാ​റ​ക​ക്ഷ​ണ​ങ്ങ​ളും അ​ട​ങ്ങു​ന്ന കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് വ​യ​ലി​ൽ ത​ള്ളു​ന്ന​ത്.

പു​ന്നാം ക​രി​യ്ക്ക​കം ഏ​ലാ കു​ടി​വെ​ള്ള സോ​ത്ര​സ് ആ​ണെ​ന്ന് സെ​സും ഭൂ​ഗ​ർ​ഗ​ജ​ല നി​യ​ന്ത്ര​ണ ബോ​ർ​ഡും ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ത് പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​യ ത​ണ്ണീ​ർ​ത​ട​മാ​ണെ​ന്നും 1998 ൽ ​ഇ​വി​ടം സ​ന്ദ​ർ​ശി​ച്ച പ​ഠ​ന സം​ഘം ക​ണ്ടെ​ത്തു​ക​യും അ​ത് പ​ഞ്ചാ​യ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

നാ​ടു​കാ​ണി മ​ല​യി​ൽ നി​ന്നു​ള്ള ജ​ല ഉ​റ​വി​ട​ങ്ങ​ൾ പു​ന്നാം​ക​രി​യ്ക്കം ഏ​ലാ​യി​ലാ​ണ് വ​ന്നി​റ​ങ്ങു​ന്ന​തും കു​ടി​വെ​ള്ളം ദാ​നം ചെ​യ്യു​ന്ന​തും. വ​യ​ൽ നി​ക​ത്തു​ന്ന​തി​നെ​തി​രെ നാ​ട്ടു​കാ​ർ കാ​ട്ടാ​ക്ക​ട ത​ഹ​സീ​ർ​ദാ​റെ സ​മീ​പി​ച്ചെ​ങ്കി​ലും ത​ട​യാ​ൻ ത​ഹ​സീ​ദാ​ർ ശ്ര​മി​ച്ചി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​ട്ടും പോ​ലീ​സ് അ​ന്വ​ഷ​ണ​മി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. അ​തി​നി​ടെ നാ​ട്ടു​കാ​ർ സ​മ​ര​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ്.

Related posts