അപകടസമയത്ത് അതുവഴി ബസ് ഓടിച്ച് പോകുകയും അപകടം നേരില്‍ കാണുകയും ചെയ്തു! ബാലഭാസ്‌കറിന്റെ മരണം: കെഎസ്ആര്‍ടിസി ഡ്രൈവറുടെ മൊഴിയെടുക്കും

തി​രു​വ​ന​ന്ത​പു​രം: ബാ​ല​ഭാ​സ്ക​റി​ന്‍റെ അ​പ​ക​ട മ​ര​ണ കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് സം​ഘം ഇ​ന്ന് ദൃ​ക്സാ​ക്ഷി​യാ​യ കെഎസ്ആ​ർ​ടി​സി ഡ്രൈ​വ​റു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. കെഎസ്ആ​ർ​ടി​സി ഡ്രൈ​വ​ർ അ​ജി​യി​ൽ നി​ന്നാ​ണ് വീ​ണ്ടും മൊ​ഴി​യെ​ടു​ക്കു​ന്ന​ത്. അ​പ​ക​ട​സ​മ​യ​ത്ത് അ​ജി അ​തു​വ​ഴി ബ​സ് ഓ​ടി​ച്ച് പോ​കു​ക​യും അ​പ​ക​ടം നേ​രി​ൽ കാ​ണു​ക​യും ചെ​യ്തി​രു​ന്നു.

ബാ​ല​ഭാ​സ്ക​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത് അ​ർ​ജു​ൻ ആ​യി​രു​ന്നു​വോ​യെ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത ല​ഭി​ക്കു​ന്ന​തി​നാ​ണ് അ​ജി​യി​ൽ നി​ന്നും വീ​ണ്ടും മൊ​ഴി​യെ​ടു​ക്കു​ന്ന​ത്. കൂ​ടാ​തെ അ​പ​ക​ട സ​മ​യ​ത്ത് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ ബാ​ല​ഭാ​സ്ക​റി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ കോ​ളു​ക​ളു​ടെ വി​വ​ര​ങ്ങ​ളും ക്രൈം​ബ്രാ​ഞ്ച് സം​ഘം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത് ആ​രാ​യി​രു​ന്നു​വെ​ന്ന​തി​നെ​ക്കു​റി​ച്ച് വ്യ​ക്ത​ത ല​ഭി​ക്കാ​നാ​യി നേ​ര​ത്തെ അ​ന്വേ​ഷ​ണ സം​ഘം ഡ്രൈ​വ​ർ സീ​റ്റി​ൽ നി​ന്നും ല​ഭി​ച്ച ര​ക്തം, ത​ല​മു​ടി എ​ന്നി​വ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഫ​ലം ല​ഭി​ച്ചി​ട്ടി​ല്ല.

ഫ​ലം ല​ഭി​ക്കു​ന്ന​തോ​ടെ വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത് ആ​രാ​യി​രു​ന്നു​വെ​ന്ന​തി​ന് വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ ല​ഭി​ക്കും. ഫോ​റ​ൻ​സി​ക് സം​ഘം അ​ർ​ജു​ന്‍റെ പ​രി​ക്ക് പ​രി​ശോ​ധി​ച്ചി​രു​ന്നു. വാ​ഹ​ന​മോ​ടി​ച്ച ഡ്രൈ​വ​ർ​ക്ക് സം​ഭ​വി​ക്കാ​വു​ന്ന പ​രി​ക്കു​ക​ളാ​യി​രു​ന്നു അ​വ​യെ​ന്നാ​ണ് നേ​ര​ത്തെ നി​ഗ​മ​ന​ത്തി​ലെ​ത്തി​യി​രു​ന്ന​ത്. അ​ർ​ജു​നും ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​റ്റൊ​രു സു​ഹൃ​ത്താ​യ ജി​ഷ്ണു​വും ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്.

Related posts