പ്ര​തി​രോ​ധ ഫു​ട്ബോ​ളി​ന്‍റെ അ​ങ്ങേ​യ​റ്റം; ഘാ​ന​യോ​ട് സ​മ​നി​ല വ​ഴ​ങ്ങി ഇം​ഗ്ല​ണ്ട്

ബോ​സ്റ്റ​ണ്‍: ഘാ​ന​യു​ടെ പ്ര​തി​രോ​ധ പൂ​ട്ടി​ന് മു​ന്നി​ൽ ഇം​ഗ്ല​ണ്ടി​ന് സ​മ​നി​ല കു​രു​ക്ക്. ലോ​ക​ക​പ്പി​ലെ എ​ൽ-​ഗ്രൂ​പ്പി​ൽ ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്നു പു​ല​ർ​ച്ചെ 1.30ന് ​അ​മേ​രി​ക്ക​യി​ലെ ബോ​സ്റ്റ​ണ്‍ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ പോ​രാ​ട്ട​ത്തി​ലാ​ണ് ആ​ക്ര​മ​ണ​ത്തി​ന്‍റെ കു​ന്ത​മു​ന​ക​ളാ​യ ഇം​ഗ്ല​ണ്ടി​നെ ആ​ഫ്രി​ക്ക​ൻ ശ​ക്തി​ക​ളാ​യ ഘാ​ന ഗോ​ള​ടി​ക്കാ​ൻ സ​മ്മ​തി​ക്കാ​തെ വ​രി​ഞ്ഞു മു​റു​ക്കി​യ​ത്. 0-0.

മ​ത്സ​ര​ത്തി​ൽ 78.8 ശ​ത​മാ​നം പ​ന്ത് കൈ​വ​ശം ക​ളി​ച്ച് ഘാ​ന​യു​ടെ ഏ​രി​യാ​യി​ലേ​ക്ക് നി​ര​ന്ത​രം ഇ​ര​ച്ചു​ക​യ​റി​യ ഇം​ഗ്ല​ണ്ടി​നെ 21.2 ശ​ത​മാ​നം പ​ന്ത് കൈ​വ​ശ​മാ​ക്കി​യാ​ണ് ഘാ​ന നേ​രി​ട്ട​ത്. മ​ധ്യ​നി​ര​യും പ്ര​തി​രോ​ധ​വും ശ​ക്ത​മാ​ക്കി 4-1-4-1 ഫോ​ർ​മേ​ഷ​നി​ലാ​ണ് കോ​ച്ച് കാ​ർ​ലോ​സ് ക്വി​യോ​റോ​സ് ഘാ​ന​യെ ക​ള​ത്തി​ലി​റ​ക്കി​യ​ത്.

അ​തി​ശ​ക്ത​രാ​യ ഇം​ഗ്ല​ണ്ടി​നെ​തി​രേ ക​ടു​ത്ത പ്ര​തി​രോ​ധം തീ​ർ​ത്ത് കി​ട്ടു​ന്ന അ​വ​സ​ര​ത്തി​ൽ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ന് മു​തി​രു​ക​യെ​ന്ന​താ​യി​രു​ന്നു ത​ന്ത്രം. ഇ​താ​ക​ട്ടെ ഘാ​ന​യു​ടെ താ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി ന​ട​പ്പാ​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ഗ്രൂ​പ്പ് -എ​ല്ലി​ൽ ര​ണ്ടു ക​ളി​ക​ളി​ൽനി​ന്ന് ഇം​ഗ്ല​ണ്ടി​നും ഘാ​ന​യ്ക്കും നാ​ലു പോ​യി​ന്‍റാ​യി. ബോ​സ്റ്റ​ണ്‍ സ്റ്റേ​ഡി​യ​ത്തി​ൽ 63,983 പേ​രാ​ണ് ഘാ​ന-​ഇം​ഗ്ല​ണ്ട് മ​ത്സ​രം കാ​ണാ​നെ​ത്തി​യി​രു​ന്ന​ത്.

19 ഷോ​ട്ടു​ക​ളാ​ണ് ഘാ​നയ്​ക്കെ​തി​രേ ഇം​ഗ്ല​ണ്ട് പാ​യി​ച്ച​ത്. മ​റു​വ​ശ​ത്ത് ഘാ​ന​യി​ൽ നി​ന്നാ​ക​ട്ടെ വെ​റും ര​ണ്ടെ​ണ്ണം. ഒ​ന്പ​ത് കോ​ർ​ണ​റു​ക​ളാ​ണ് ഇം​ഗ്ല​ണ്ടി​ന് അ​നു​കൂ​ല​മാ​യി ല​ഭി​ച്ച​ത്. ഘാ​ന​യ്ക്ക് ര​ണ്ടെ​ണ്ണം. ക​ളി​ക്കി​ടെ പ​ന്തി​ന് ത​ല​വ​യ്ക്കു​ന്പോ​ൾ ഇം​ഗ്ല​ണ്ടി​ന്‍റെ റെ​സീ ജെ​യിം​സും ഘാ​ന​യു​ടെ ജോ​ർ​ദാ​ൻ അ​യേ​വും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​രു​ടെ​യും ത​ല​യ്ക്ക് പ​രി​ക്കേ​റ്റു. തു​ട​ർ​ന്ന് ത​ല​യി​ൽ കെ​ട്ടോ​ടു കൂ​ടി​യാ​ണ് ജോ​ർ​ദാ​ൻ ക​ളി തു​ട​ർ​ന്ന​ത്.

ആ​ദ്യ​പ​കു​തി​യി​ൽ ഇം​ഗ്ല​ണ്ടി​ന്‍റെ മു​ൻ​നി​ര​യി​ലെ ഹാ​രി കെ​യ്ൻ പ​ല​വ​ട്ടം ഘാ​ന​യു​ടെ ഗോ​ൾ​മു​ഖ​ത്തെ​ത്തി​യെ​ങ്കി​ലും ഘാ​ന​യു​ടെ പ്ര​തി​രോ​ധ​വും ഗോ​ളി​യും ശ​ക്ത​മാ​യി അ​തി​നെ നേ​രി​ടു​ക​യാ​യി​രു​ന്നു. ര​ണ്ടാം​പ​കു​തി​യി​ൽ 49, 55 മി​നി​റ്റു​ക​ളി​ൽ ഘാ​ന​യ്ക്ക് ല​ഭി​ച്ച ഒ​ന്നാ​ന്ത​രം അ​വ​സ​ര​ങ്ങ​ളും ല​ക്ഷ്യ​ത്തി​ലെ​ത്തി​യി​ല്ല.

ക​ളി​യു​ടെ അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ ഇം​ഗ്ല​ണ്ട് മു​ന്നി​ലെ​ത്തി​യെ​ന്ന്് തോ​ന്നി​പ്പി​ച്ചെ​ങ്കി​ലും നി​ർ​ഭാ​ഗ്യം അ​വ​രെ പി​ടി​കൂ​ടി. ക​ളി അ​വ​സാ​നി​ക്കാ​റാ​യ ഘ​ട്ട​ത്തി​ൽ ഇം​ഗ്ല​ണ്ടി​ന്‍റെ നി​ക്കോ ഒ​റെ​യ്‌ലിയു​ടെ മ​നോ​ഹ​ര​മാ​യ ഹെ​ഡ​ർ ഘാ​ന​യു​ടെ പോ​സ്റ്റി​ൽ ത​ട്ടി മ​ട​ങ്ങി. മ​ട​ങ്ങി​യെ​ത്തി​യ പ​ന്ത് റീ​ബൗ​ണ്ടി​ലൂ​ടെ ഹാ​രി കെ​യ്ൻ ശ​ക്ത​മാ​യി അ​ടി​ച്ചെ​ങ്കി​ലും പോ​സ്റ്റി​ന് മു​ക​ളി​ലൂ​ടെ പ​ന്ത് പു​റ​ത്തേ​ക്കാ​ണ് പോ​യ​ത്. ക​ളി​യി​ൽ പ​ല​വ​ട്ടം ഇ​രു​ടീ​മി​ലെ​യും ക​ളി​ക്കാ​ർ ത​മ്മി​ൽ പ്ര​കോ​പ​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടു.

ഇം​ഗ്ല​ണ്ടി​ന്‍റെ മ​ധ്യ​നി​ര​യി​ലെ പ്ര​ധാ​നി​ക​ളാ​യ ജൂ​ഡ് ബെ​ല്ലിം​ഗ്ഹാ​മും നോ​നി മ​ദു​വേ​ക​യും ആ​ന്‍റ​ണി ഗോ​ർ​ഡ​നും നി​ര​ന്ത​രം ആ​ക്ര​മി​ച്ച് ക​ളി​ച്ചി​ട്ടും ഘാ​ന​യു​ടെ പ്ര​തി​രോ​ധം പ​ഴു​തു​ക​ൾ അ​നു​വ​ദി​ച്ചി​ല്ല.മ​ത്സ​രം സ​മ​നി​ല​യി​ലാ​യെ​ങ്കി​ലും ല​ഭി​ച്ച ഓ​രോ പോ​യി​ന്േ‍​റാ​ടെ​യും ഇ​രു​ടീ​മും നോ​ക്കൗ​ട്ടി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ ഏ​റെ​ക്കു​റെ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ശ​ക്ത​രാ​യ ഇം​ഗ്ല​ണ്ടി​നെ സ​മ​നി​ല​യി​ൽ ത​ള​യ്ക്കാ​നാ​യ​ത് ഘാ​ന​യ്ക്ക് അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ വ​ലി​യ ആ​ത്മ​വി​ശ്വാ​സം ന​ൽ​കും.

Related posts

Leave a Comment